Tuesday, August 20, 2019 Last Updated 14 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 01.35 AM

ജി 20 ഉച്ചകോടിക്കിടെ മോഡി-മോറിസണ്‍ കൂടിക്കാഴ്‌ച

uploads/news/2019/06/318346/in3.jpg

ഒക്കാസ (ജപ്പാന്‍): ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട്‌ മോറിസണുമായി കൂടിക്കാഴ്‌ച നടത്തി. ഇന്‍ഡോ- പസഫിക്‌ വിഷയവും ഉഭയകക്ഷിസഹകരണവും ഇരുനേതാക്കളും ചര്‍ച്ചചെയ്‌തു.
കായികം, ഖനന സാങ്കേതികവിദ്യ, പ്രതിരോധം, ഇന്‍ഡോ- പസഫിക്കിലെ നാവിക സഹകരണം തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചയെന്ന്‌ വിദേശകാര്യമന്ത്രാലയം വ്യക്‌തമാക്കി.
ഉച്ചകോടിക്കായി ജപ്പാനിലെ ഒക്കാസയില്‍ ത്രിദിന സന്ദര്‍ശനത്തിനെത്തിയ മോഡി ഇന്തോനീഷ്യന്‍ പ്രസിഡന്റ്‌ ജോക്കോ വിദോദോ, ബ്രസീല്‍ പ്രസിഡന്റ്‌ ജെയര്‍ ബോല്‍സോനാരോ, തുര്‍ക്കി പ്രസിഡന്റ്‌ റെജെപ്‌ തയിപ്‌ എര്‍ദോഗന്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഇറ്റാലിയന്‍, ചിലി പ്രസിഡന്റുമാരുമായും സിംഗപ്പുര്‍ പ്രധാനമന്ത്രിയുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി. ഉച്ചകോടിയിലെ വനിതാ ശാക്‌തീകരണ സമ്മേളനത്തിലും മോഡി പങ്കെടുത്തു.

Ads by Google
Sunday 30 Jun 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW