Tuesday, August 20, 2019 Last Updated 14 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 01.35 AM

സ്വതന്ത്ര വ്യാപാരത്തെ പിന്തുണച്ച്‌ ജി20 ഉച്ചകോടി

ഒസാക്ക: സ്വതന്ത്ര വ്യാപാരമെന്ന ആശയത്തിനു പിന്തുണ പ്രഖ്യാപിച്ച്‌ ദ്വിദിന ജി20 ഉച്ചകോടി സമാപിച്ചു. കാലാവസ്‌ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പാരീസ്‌ ഉടമ്പടി നടപ്പാക്കണമെന്ന്‌ യു.എസ്‌. ഒഴികെയുള്ള അംഗ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
ഉച്ചകോടി അവസാനിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാട്ടിലേക്കു മടങ്ങി. വിവിധ രാഷ്ര്‌ടത്തലവന്മാരുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക്‌ ശേഷമാണ്‌ പ്രധാനമന്ത്രി മടങ്ങിയത്‌. മൂന്ന്‌ ദിവസത്തെ ഓസക സന്ദര്‍ശനത്തില്‍ മോഡി ഒന്‍പത്‌ ഉഭയകക്ഷി ചര്‍ച്ചകളിലും മൂന്നു ബഹുമുഖ ചര്‍ച്ചകളിലും പങ്കെടുത്തു. യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപുമായി നടത്തിയ കൂടിക്കാഴ്‌ച ഏറെ ശ്രദ്ധ നേടി. ഇന്ത്യയെ വ്യാപാര മുന്‍ഗണന പട്ടികയില്‍നിന്ന്‌ ഒഴിവാക്കിയതും അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക്‌ കൂടുതല്‍ തീരുവ ചുമത്തിയതും നയതന്ത്ര ബന്ധത്തിലെ പ്രതിസന്ധയും ചര്‍ച്ചയായി.
സൗദി കിരീടവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാനുമായി മോഡി നടത്തിയ കൂടിക്കാഴ്‌ചയില്‍ ഹജ്‌ ക്വാട്ട രണ്ടു ലക്ഷമാക്കി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. വിയറ്റ്‌നാം രാഷ്ര്‌ട പ്രതിനിധി, ലോക ബാങ്ക്‌ പ്രസിഡന്റ്‌ ഡേവിഡ്‌ മാല്‍പസ്‌, സിംഗപ്പുര്‍ പ്രധാനമന്ത്രി ലീ സിന്‍ ലൂങ്‌, ഇറ്റാലിയന്‍ പ്രസിഡന്റ്‌ ഗുസെപി കോണ്ട, ചിലെ പ്രസിഡന്റ്‌ സെബാസ്‌റ്റ്യന്‍ പിനോറ എന്നിവരുമായും മോഡി കൂടിക്കാഴ്‌ച നടത്തി. ഭീകരവാദമാണു മോഡി ഉയര്‍ത്തിയ പ്രധാന വിഷയം.

Ads by Google
Sunday 30 Jun 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW