Tuesday, August 20, 2019 Last Updated 16 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 01.35 AM

തുര്‍ക്കി പ്രധാനമന്ത്രിയുമായി മോഡി കൂടിക്കാഴ്‌ച നടത്തി

ഒസാക്ക: ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും തുര്‍ക്കിഷ്‌ പ്രധാനമന്ത്രി റെജെപ്‌ തയിപ്‌ എര്‍ദോഗനും തമ്മില്‍ കൂടിക്കാഴ്‌ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്‌തമായ വികസനപങ്കാളിത്തം കൂടിക്കാഴ്‌ചയില്‍ പ്രധാനചര്‍ച്ചയായി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഭീകരവിരുദ്ധപ്രവര്‍ത്തനം എന്നിവ ഇരുനേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ വിഷയമായെന്ന്‌ വിദേശകാര്യവക്‌താവ്‌ രവീഷ്‌ കുമാര്‍ പറഞ്ഞു.
ഇന്നലെ രാവിലെ ബ്രസീല്‍, ഇന്തോനീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായി മോഡി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

Ads by Google
Sunday 30 Jun 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW