Tuesday, August 20, 2019 Last Updated 14 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jun 2019 01.35 AM

പാകിസ്‌താനില്‍ വിലക്കയറ്റം തടയാന്‍ കര്‍ശന നടപടിയുമായി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്‌: പാകിസ്‌താനില്‍ അസ്വാഭാവിക വിലക്കയറ്റം സൃഷ്‌ടിക്കുന്നവര്‍ക്കും കരിഞ്ചന്തക്കാര്‍ക്കുമെതിരേ കര്‍ശനനടപടിയെടുക്കാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉത്തരവിട്ടു. പൂഴ്‌ത്തിവയ്‌പ്പ്‌ തടയാന്‍ മൊത്തവ്യാപാരകേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ മിന്നല്‍ റെയ്‌ഡ്‌ നടത്താനും തദ്ദേശസ്‌ഥാപനങ്ങള്‍ക്കു നിര്‍ദേശമുണ്ട്‌.
ഉത്‌പന്നങ്ങളുടെ വിലവിവരം വിലനിയന്ത്രണസമിതികള്‍ അടിക്കടി പരസ്യപ്പെടുത്തണം. പാക്‌ സമ്പദ്‌വ്യവസ്‌ഥ വന്‍പ്രതിസന്ധി നേരിടുന്നതിനിടെയാണു കുതിച്ചുകയറുന്ന വിലക്കയറ്റവും ജനങ്ങള്‍ക്കു തിരിച്ചടിയായത്‌.
ജനങ്ങളുടെ വാങ്ങല്‍ശേഷി കുറഞ്ഞതോടെ ആരോഗ്യ-വിദ്യാഭ്യാസകാര്യങ്ങളില്‍ പിന്നാക്കം പോയി. കഴിഞ്ഞ മേയില്‍ വിലക്കയറ്റം 9.1 % വര്‍ധിച്ചു. ജൂലൈ മൂന്നിനു ചേരാനിരിക്കുന്ന രാജ്യാന്തര നാണയനിധി യോഗം പാകിസ്‌താന്‌ മൂന്നുവര്‍ഷത്തേക്ക്‌ 600 കോടി ഡോളറിന്റെ അടിയന്തരസഹായം അനുവദിക്കുമെന്നാണു സൂചന.

Ads by Google
Sunday 30 Jun 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW