Monday, August 19, 2019 Last Updated 14 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jun 2019 05.11 PM

ബംഗാളില്‍ ടി.എം.സി നേതാവിന്റെ ഭര്‍ത്താവിനെ വെടിവച്ച് കൊന്നു; പിന്നില്‍ ബി.ജെ.പിയെന്ന് ആരോപണം

 TMC, BJP

ഹൂഗ്ലി: ബി.ജെ.പി-തൃണമുല്‍ സംഘര്‍ഷം തുടരുന്ന ബംഗാളില്‍ തൃണമുല്‍ നേതാവിന്റെ ഭര്‍ത്താവ് വെടിയേറ്റ് മരിച്ചു. തൃണമുല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ വനിതാ നേതാവ് നീതു റാമിന്റെ ഭര്‍ത്താവ് ദിലീപ് റാമാണ് കൊല്ലപ്പെട്ടത്. ഹൂഗ്ലി ജില്ലയിലെ ബാന്ദല്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് ദിലീപ് റാമിന് വെടിയേറ്റത്. റെയില്‍വേ സ്‌റ്റേഷന്റെ അഞ്ചാം നമ്പര്‍ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം. വെടിയേറ്റ ദിലീപ് റാമിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദിലീപ് റാമിന്റെ കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് തൃണമുല്‍ കോണ്‍ഗ്രസ് ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രദേശത്ത് 24 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ മാസം ആദ്യം ടി.എം.സി നേതാവ് നിര്‍മ്മല്‍ കുമാര്‍ കുണ്ടുവിനെ ബൈക്കില്‍ എത്തിയ അക്രമികള്‍ വെടിവച്ച് കൊന്നിരുന്നു. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ വച്ചാണ് നിര്‍മ്മല്‍ കുമാറിനെ കൊന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW