Saturday, August 24, 2019 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jun 2019 04.56 PM

യുവതിയെ മൂന്നു പതിറ്റാണ്ടിലേറെ വലച്ച കൈ വേദനയുടെ കാരണം കണ്ടെത്തി: വില്ലനായത് വളപ്പൊട്ട്!

Bangle piece,  Hand

വെള്ളാര്‍കുളം സ്വദേശിയായിരുന്ന യുവതിയെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ഉള്ളം കൈയ്യിലെ വേദന വലച്ചിരുന്നു. പഠനകാലത്തൊക്കെ എഴുതുമ്പോഴും വേദന ഉണ്ടായിരുന്നെങ്കിലും കാര്യമാക്കിയിരുന്നില്ല. വേദന കലശലായതോടെ കഴിഞ്ഞ ദിവസം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ നടത്തിയ പരിശോധനയിലാണ് ഇത്രയും നാളും യുവതിയെ വലച്ചത് ഒരു വളപ്പൊട്ടായിരുന്നുവെന്ന് കണ്ടെത്തിയത്.

വലതു കയ്യിലെ തള്ളവിരലിനോട് ചേര്‍ന്ന ഭാഗത്ത് നിന്നാണ് വളപ്പൊട്ട് നീക്കം ചെയ്തത്. 14 വയസില്‍ കല്ലില്‍ തുണി കഴുകുന്നതിനിടെയാണ് കുപ്പിവള പൊട്ടി കൈയ്യില്‍ കയറിയത്. അന്ന് മുറിഞ്ഞ കൈയ്യില്‍ നിന്ന് വളപ്പൊട്ട് വലിച്ചെടുത്തെങ്കിലും കൈവെള്ളയില്‍ കയറിയതിന്റെ ബാക്കി അവിടെ തന്നെ പൊട്ടി ഇരിക്കുകയായിരുന്നു. 32 വര്‍ഷമായി കൈയ്യില്‍ ഇരുന്ന വളപ്പൊട്ടിന് ഒന്നര സെന്റിമീറ്റര്‍ നീളമുണ്ടായിരുന്നു. ശസ്ത്രക്രിയയിലൂടെയാണ് വളപ്പൊട്ട് കൈയ്യില്‍ നിന്ന് നീക്കം ചെയ്തത്.

Ads by Google
Saturday 29 Jun 2019 04.56 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW