Saturday, June 29, 2019 Last Updated 1 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jun 2019 04.47 PM

ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടു; നിരസിച്ചതിന് യുവതിയെ മകന്റെ മുന്നിലിട്ട് കുത്തിക്കൊന്നശേഷം യുവാവ് സ്വയം കഴുത്തറുത്തു; ഒരുമിച്ച് സംസ്‌കരിക്കണമെന്ന് ആത്മഹത്യാ കുറിപ്പിലെ ആവശ്യം

ബ്യൂട്ടി പാര്‍ലര്‍ നടത്തിപ്പിനിടെ പരിചയപ്പെട്ട സണ്ണിയുമായി പിങ്കി ഏറെ അടുത്തു. ബൈക്കിലുള്ള കറക്കവും ഐസ്‌ക്രീമും ചോക്ക്‌ലേറ്റും ഇവര്‍ക്ക് ഒഴിവാക്കാനായില്ല. സണ്ണിയ്‌ക്കൊപ്പം പിങ്കിയെ പലയിടത്തും വച്ച് ഭര്‍ത്താവ് കണ്ടതോടെ കഥമാറി. പിങ്കിയെ വീട്ടില്‍ നിന്ന് പുറത്തുവിടാതായി.
stabbed to death

ന്യൂഡല്‍ഹി: ഭര്‍തൃമതിയായ യുവതിയെ നാലു വയസ്സുള്ള മകന്റെ മുന്നിലിട്ട് യുവാവ് കുത്തിക്കൊലപ്പെടുത്തി. ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്റെ ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം. തുടര്‍ന്ന് സ്വയം കഴുത്തറുത്ത് മരിക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. തങ്ങളുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് സംസ്‌കരിക്കണമെന്ന് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

ഡല്‍ഹിയിലെ ചിരാഗ് ദില്ലിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. യുവതിയുടെ വീട്ടിലെത്തിയാണ് യുവാവിന്റെ ആക്രമണം. 'തങ്ങള്‍ ഇരുവരും കടബാധ്യതകളില്‍ പെട്ടിരിക്കുകയാണെന്നും ഒരുമിച്ച് മരിക്കാന്‍ തീരുമാനിച്ചുവെന്നും ഒരുമിച്ച് സംസ്‌കരിക്കണമെന്നും' കത്തില്‍ പറയുന്നു.

ചിരാഗ് ദില്ലിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന പിങ്കി ചൗഹാന്‍ (24) ആണ് കൊല്ലപ്പെട്ടത്. അംബേദ്കര്‍ നഗറില്‍ ഡ്രൈവര്‍ ആയ സണ്ണി (27) ആണ് ആക്രമണം നടത്തിയത്. പിങ്കിയുടെ ഭര്‍ത്താവ് രവീന്ദ്രര്‍ ഒരു ഓട്ടോമൊബൈല്‍ കമ്പനിയില്‍ മെക്കാനിക്ക് ആണ്. ഭര്‍ത്താവ് ജോലിക്ക് പോയ സമയത്തായിരുന്നു ആക്രമണം.

ഇരുവരും തമ്മിലുള്ള അവിഹിത ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ബ്യൂട്ടി പാര്‍ലര്‍ നടത്തിപ്പിനിടെ പരിചയപ്പെട്ട സണ്ണിയുമായി പിങ്കി ഏറെ അടുത്തു. ബൈക്കിലുള്ള കറക്കവും ഐസ്‌ക്രീമും ചോക്ക്‌ലേറ്റും ഇവര്‍ക്ക് ഒഴിവാക്കാനായില്ല. സണ്ണിയ്‌ക്കൊപ്പം പിങ്കിയെ പലയിടത്തും വച്ച് ഭര്‍ത്താവ് കണ്ടതോടെ കഥമാറി. പിങ്കിയെ വീട്ടില്‍ നിന്ന് പുറത്തുവിടാതായി.

എന്നാല്‍ ഭര്‍ത്താവ് ജോലിക്കു പോകുന്ന സമയം നോക്കി സണ്ണി ഇവരുടെ വീട്ടില്‍ സന്ദര്‍ശകനായി. എന്നാല്‍ അവിഹിത ബന്ധം തുടര്‍ന്നുപോരുന്നതില്‍ പിങ്കിയ്ക്കു ഇടയ്ക്ക് മനംമാറ്റമായി. ഇനി ബന്ധം തുടരാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയതോടെ വിവാഹമോചനം നേടി തന്റെയൊപ്പം വരണമെന്ന ആവശ്യമാണ് സണ്ണി മുന്നോട്ടുവച്ചത്. ഈ ആവശ്യം പിങ്കി നിരസിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. നെഞ്ചിലും വയറിലുമായി നിരവധി കുത്തുകളാണ് പിങ്കിയുടെ ശരീരത്തിലുള്ളത്.

പിങ്കിയും ഭര്‍ത്താവും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. സണ്ണി വീട്ടിലേക്ക് കയറിപ്പോകുന്നത് കണ്ട വീട്ടുടമയുടെ ഭാര്യ തിരക്കിചെന്നപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഇരുവരേയും കണ്ടത്. ഇവരാണ് പോലീസില്‍ വിവരം അറിയിച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW