Tuesday, August 20, 2019 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jun 2019 04.39 PM

എയര്‍ടെല്‍ വരിക്കാര്‍ക്ക് ഇഷ്ടപ്പെട്ട ഗാനങ്ങള്‍ സൗജന്യമായി ഹെല്ലോ ട്യൂണാക്കാം

airtel wynk music hello tunes

എയര്‍ടെല്‍ വരിക്കാര്‍ക്ക് ഇനി ഇഷ്ടപ്പെട്ട ഗാനങ്ങള്‍ സൗജന്യമായി ഹെല്ലോ ട്യൂണുകളാക്കാം. എയര്‍ടെലിന്റെ #എയര്‍ടെല്‍ താങ്ക്‌സ് പരിപാടിയുടെ ഭാഗമായാണ് പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് മൊബൈല്‍ വരിക്കാര്‍ക്ക് വിങ്ക് മ്യൂസിക്കിലൂടെ ഇഷ്ടപ്പെട്ട ഗാനങ്ങള്‍ സൗജന്യമായി ഹെല്ലോ ട്യൂണുകളാക്കാന്‍ അവസരം ഒരുങ്ങുന്നത്. ഹെല്ലോ ട്യൂണുകള്‍ സൗജന്യമായി ലഭിക്കാന്‍ വിങ്ക് മ്യൂസിക്ക് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മതി. ഐഒഎസ്, ആന്‍ഡ്രോയിഡ് എന്നീ രണ്ട് സിസ്റ്റങ്ങളിലും ആപ്പ് ലഭ്യമാണ്.

#എയര്‍ടെല്‍ താങ്ക്‌സിന്റെ ഭാഗമായി വിങ്ക് മ്യൂസിക്കിലെ ഏതു ഗാനവും റിങ് ബാക്ക് ട്യൂണായി സൗജന്യമായി ലഭ്യമാക്കുന്നതില്‍ സന്തോഷമുണ്ട്. എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് സ്വയം പ്രകടിപ്പിക്കുന്നതിനായുള്ള ഉല്‍പ്പന്നമാണ് ഹെല്ലോ ട്യൂണുകള്‍. ഇനി ഇഷ്ടപ്പെട്ട ഗാനങ്ങള്‍ ഒറ്റ ക്ലിക്കില്‍ സൗജന്യ ഹെല്ലോ ട്യൂണായി ആസ്വദിക്കാമെന്നും ഉപഭോക്താക്കളോടുള്ള നന്ദിയുടെ ഭാഗമായി എയര്‍ടെല്‍ നല്‍കുന്ന മറ്റൊരു ഓഫറാണിതെന്നും ഭാരതി എയര്‍ടെല്‍ കണ്‍ടന്റ് ആന്‍ഡ് ആപ്പ്‌സ് സിഇഒ സമീര്‍ ബത്ര പറഞ്ഞു.

വരിക്കാര്‍ക്ക് ഇഷ്ടമുള്ളത്ര തവണ ട്യൂണുകള്‍ മാറ്റി തെരഞ്ഞെടുക്കാം. വിങ്ക് മ്യൂസിക്കിന്റെ ലൈബ്രറിയിലുള്ള നാലു കോടിയോളം വരുന്ന ഗാനങ്ങളില്‍ ഏതു വേണമെങ്കിലും എയര്‍ടെല്‍ മൊബൈല്‍ വരിക്കാര്‍ക്ക് ഹെല്ലോ ട്യൂണായി തെരഞ്ഞെടുക്കാം. ഇതിന് വേണ്ടിവരുന്ന പ്രതിമാസ ചാര്‍ജായ 36 രൂപ നല്‍കേണ്ടതില്ല. എയര്‍ടെല്ലിന്റെ 129 രൂപ മുതല്‍ മുകളിലേക്കുള്ള ഏതെങ്കിലും പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ എടുക്കുന്ന ഉപഭോക്താക്കള്‍ക്ക് ഓഫര്‍ ലഭ്യമാകും. ഫ്രീ ഹെല്ലോ ട്യൂണ്‍ സബ്‌സ്‌ക്രിപ്ഷന്‍ 30 ദിവസം കൂടുമ്പോള്‍ പുതുക്കണം. മലയാളം ഉള്‍പ്പടെ 15 ഭാഷകളിലായി 12 വിഭാഗത്തിലുള്ള ഗാന ശേഖരങ്ങളാണ് വിങ്ക് മ്യൂസിക്കിലുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW