Tuesday, August 20, 2019 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jun 2019 04.35 PM

നായിഡുവിന്റെ ബംഗ്ലാവിന് അനുമതി നല്‍കിയത് വൈ.എസ്.ആറിന്റെ കാലത്തെന്ന് ടി.ഡി.പി; പൊളിക്കാനുള്ള നീക്കത്തിനെതിരെ പ്രതിരോധവുമായി പാര്‍ട്ടി

Chandra Babu Naidu, TDP

അമരാവതി: മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ബംഗ്ലാവ് അടക്കം അനധികൃത നിര്‍മ്മാണമെന്ന് ആരോപണമുള്ള കെട്ടിടങ്ങള്‍ പൊളിക്കാനുള്ള ജഗന്‍ മോഹന്റെ നീക്കത്തിതെിരെ ടി.ഡി.പി. കൃഷ്ണ നദിക്കരയിലാണ് നായിഡുവിന്റെ ബംഗ്ലാവ്. ജഗന്റെ പിതാവ് വൈ.എസ് രാജശേഖര റെഡ്ഡിയുടെ സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ് ബംഗ്ലാവ് നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതെന്നും ടി.ഡി.പി നേതൃത്വം വ്യക്തമാക്കി. അനധികൃത നിര്‍മ്മാണങ്ങള്‍ക്കാണ് തന്റെ പിതാവ് അനുമതി നല്‍കിയതെന്ന് ലോകത്തോട് പറയാനാണോ ജഗന്‍ മോഹന്‍ ശ്രമിക്കുന്നതെന്നും ടി.ഡി.പി നേതൃത്വം ചോദിച്ചു.

അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി നായിഡുവിന്റെ ബംഗ്ലാവിനടക്കം വെള്ളിയാഴ്ച നോട്ടീസ് നല്‍കി. കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടീസ് ലഭിച്ചതിന് പിന്നാലെ നായിഡു ഉന്നത ടി.ഡി.പി നേതാക്കളുടെ യോഗം വിളിച്ചു. വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ബംഗ്ലാവ് ഇപ്പോള്‍ ഒഴിയേണ്ടന്ന് നേതാക്കള്‍ നിര്‍ദ്ദേശിച്ചു. നോട്ടീസ് പ്രകാരം ബംഗ്ലാവ് ഒഴിഞ്ഞാല്‍ ഇത്രയും നാള്‍ അനധികൃതമായാണ് താമസിച്ചിരുന്നതെന്ന സന്ദേശം നല്‍കുന്നതിന് തുല്യമാണെന്നും നേതാക്കള്‍ നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമപോരാട്ടം നടത്തണമെന്നും നേതാക്കള്‍ നിര്‍ദ്ദേശിച്ചു.

ചന്ദ്രബാബു നായിഡുവിനെയും ടി.ഡി.പി കേഡര്‍മാരെയും അപമാനിക്കാന്‍ ജഗന്‍ മോഹന്‍ റെഡ്ഡി അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് മുന്‍ മന്ത്രിയും ടി.ഡി.പി ഉപനേതാവുമായ കെ. അച്ചനായിഡു ആരോപിച്ചു. 2007ല്‍ വൈ.എസ്.ആര്‍ അധികാരത്തിലിരിക്കെയാണ് കുളം നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ചത്. 2008ല്‍ കെട്ടിട നിര്‍മ്മാണത്തിന് അനുമതി ലഭിച്ചു. 2012ലാണ് ലാന്‍ഡ് കണ്‍വേര്‍ഷന്‍ നടന്നത്. ഇതെല്ലാം നടന്നത് 2014ല്‍ ടി.ഡി.പി അധികാരത്തില്‍ എത്തുന്നതിന് മുമ്പാണെന്നും ടി.ഡി.പി നേതൃത്വം വ്യക്തമാക്കി.

ക്യാപ്പിറ്റല്‍ റീജിയന്‍ ഡവലപ്പ്‌മെന്റ അതോറിറ്റി (സി.ആര്‍.ഡി.എ) രൂപീകരിക്കുന്നതിന് മുമ്പ് അനുമതി ലഭിച്ച കെട്ടിടങ്ങള്‍ക്ക് എങ്ങനെയാണ് സി.ആര്‍.ഡി.എ ആക്റ്റ് ബാധകമാകുന്നതെന്ന് ടി.ഡി.പി നേതൃത്വം ചോദിക്കുന്നു. ജഗന്‍ മോഹന്റേത് പ്രതികാര നടപടിയാണെന്നും ടി.ഡി.പി കുറ്റപ്പെടുത്തി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW