Tuesday, August 20, 2019 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jun 2019 04.28 PM

ഇന്ത്യന്‍ നിരത്തുകളില്‍ കിയ സെല്‍റ്റോസ് ഓഗസ്റ്റില്‍ എത്തും

kia seltos india launch in august 22

കിയയുടെ കോംപാക്ട് എസ്യുവി സെല്‍റ്റോസ് ഓഗസ്റ്റ് 22-ന് ഇന്ത്യന്‍ നിരത്തുകളിലെത്തി തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. കൊറിയന്‍ വാഹനനിര്‍മാതാക്കളായ കിയ ഇന്ത്യയിലെത്തിക്കുന്ന ആദ്യ വാഹനമാണ് സെല്‍റ്റോസ്. കിയ സെല്‍റ്റോസിന്റെ ബുക്കിങ് ജൂലായ് മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മികച്ച സുരക്ഷ സംവിധാനങ്ങളുമായാണ് സെല്‍റ്റോസ് എത്തിയിട്ടുള്ളത്. ആറ് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഇഎസ്സി, എച്ച്എസി, വിഎസ്എം എന്നിവയാണ് സുരക്ഷ ഒരുക്കുന്നത്. ഇതിനൊപ്പം റെയിന്‍ സെന്‍സിങ് വൈപ്പറുകളും ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പും നിരവധി സെന്‍സറുകളും സെല്‍റ്റോസിലുണ്ട്.

സെല്‍റ്റോസില്‍ മാനുവല്‍ ഗിയര്‍ബോക്സ് ഉള്‍പ്പെടെ നാലു വ്യത്യസ്ത ഗിയര്‍ബോക്സ് ഓപ്ഷനുകളുണ്ട്. ഓട്ടോമാറ്റിക് വേണമെന്നുള്ളവര്‍ക്ക് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍, സിവിടി, ഇരട്ട ക്ലച്ച് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ കമ്പനി സമര്‍പ്പിക്കും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഹെഡ്സ് അപ്പ് ഡിസ്പ്ലേ, എട്ടു സ്പീക്കര്‍ ബോസ് ഓഡിയോ സംവിധാനം, എയര്‍ പ്യൂരിഫയര്‍, 360 ഡിഗ്രി ക്യാമറ, പിന്‍ സണ്‍ഷേഡ് കര്‍ട്ടന്‍, 7.0 ഇഞ്ച് വലുപ്പമുള്ള TFT ഡിസ്പ്ലേ എന്നിവയെല്ലാം കിയ സെല്‍റ്റോസിന്റെ വിശേഷങ്ങളാണ്.

യുവിഒ കണക്ട് എന്ന സാങ്കേതികവിദ്യയിലൂടെ 37 സ്മാര്‍ട്ട് ഫീച്ചറുകളാണ് സെല്‍റ്റോസിലുള്ളത്. നാവിഗേഷന്‍, സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി, വെഹിക്കിള്‍ മാനേജ്‌മെന്റ്, റിമോട്ട് കണ്‍ട്രോള്‍, കണ്‍വീനിയന്‍സ് എന്നീ വിഭാഗങ്ങളിലായാണ് ഈ ഫീച്ചറുകള്‍. 11 ലക്ഷം മുതല്‍ 16 ലക്ഷം രൂപ വരെ കിയ സെല്‍റ്റോസിന് വിപണിയില്‍ വില പ്രതീക്ഷിക്കാം. മൂന്നു എഞ്ചിന്‍ ഓപ്ഷനുകള്‍ കിയ എസ്യുവിയിലുണ്ട്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ യൂണിറ്റുകള്‍ സെല്‍റ്റോസില്‍ തിരഞ്ഞെടുക്കാം.

Ads by Google
Ads by Google
Loading...
TRENDING NOW