Tuesday, August 20, 2019 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jun 2019 04.12 PM

ഷോറൂമുകളില്‍ മഹീന്ദ്ര ഥാര്‍ 700 എത്തി ; വില അറിയാം

mahindra thar 700 starts reaching dealerships

ഓഫ് റോഡറായ മഹീന്ദ്ര ഥാറിന്റെ ആദ്യ തലമുറയിലെ അവസാന വാഹനങ്ങള്‍ വിട വാങ്ങലിനോടനുബന്ധിച്ച് ഡീലര്‍ഷിപ്പുകളിലെത്തി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (എം ആന്‍ഡ് എം) ഥാര്‍ 700 എന്ന പേരില്‍ പ്രത്യേക പതിപ്പാണു വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നത്.

9.99 ലക്ഷം രൂപ വിലയുള്ള വാഹനത്തിന്റെ 700 യൂണിറ്റുകള്‍ മാത്രമാണു വില്‍പ്പനയ്ക്കുണ്ടാവുക. കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ വിപണിയിലുള്ള മറ്റു ഥാറിലെ പോലെ ആന്റി ലോക്ക് ബ്രേക്ക് സംവിധാനവും ഈ പതിപ്പിലുണ്ട്.

ഥാര്‍ 700 എസ് യു വിക്കു കരുത്തേകുന്നത് 2.5 ലീറ്റര്‍, സി ആര്‍ ഡി ഇ എന്‍ജിനാണ്. അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍. മുന്‍തലമുറ സ്‌കോര്‍പിയൊയിലും മാര്‍ക്‌സ്മാനിലുമുണ്ടായിരുന്ന അഞ്ച് സ്‌പോക്ക്, 15 ഇഞ്ച് അലോയ് വീലാണ് ഈ ഥാറിനായി മഹീന്ദ്ര തിരഞ്ഞെടുത്തിരിക്കുന്നത്.

ബോണറ്റില്‍ കറുപ്പ് ഗ്രാഫിക്‌സും മുന്‍ ബംപറില്‍ സില്‍വര്‍ ഫിനിഷുമുണ്ട്. വലതുഭാഗത്തെ ഫെന്‍ഡറിലുള്ള പ്രത്യേക ബാഡ്ജില്‍ മഹീന്ദ്ര ഗ്രൂപ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ കയ്യൊപ്പുമുണ്ട്. നാപോളി ബ്ലാക്ക്, അക്വാ മറീന്‍ എന്നിങ്ങനെ രണ്ട് രണ്ടു നിറങ്ങളില്‍ മാത്രമാണു ഥാര്‍ 700 എത്തുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW