Tuesday, August 20, 2019 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jun 2019 04.01 PM

വാഹനങ്ങളില്‍ കളര്‍ കോഡഡ് സ്റ്റിക്കറുകള്‍ നിര്‍ബന്ധമാക്കി

road transport ministry ordered colour coded stickers on vehicles based on fuels

കേന്ദ്ര സര്‍ക്കാര്‍ ഡീസല്‍, പെട്രോള്‍, സിഎന്‍ജി വാഹനങ്ങളെ തിരിച്ചറിയാനായി ഹോളോഗ്രാം അടിസ്ഥാനമാക്കിയുള്ള കളര്‍ കോഡഡ് സ്റ്റിക്കറുകള്‍ നിര്‍ബന്ധമാക്കി. ഈ സ്റ്റിക്കറുകള്‍ പതിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു.

കേന്ദ്രത്തിന്റെ ഉത്തരവ് സുപ്രീംകോടതി ശരിവച്ചതിനു പിന്നാലെയാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം വിവിധ സംസ്ഥാനങ്ങളിലെ ഗതാഗത അതോറിറ്റികള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.

വാഹനങ്ങള്‍ പുതിയ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ട ചുമതല അതത് സംസ്ഥാനങ്ങളിലെ ഗതാഗത അതോറിറ്റികള്‍ക്കാണ്. പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ ഇളം നീല നിറത്തിലുള്ള സ്റ്റിക്കറുകളും സിഎന്‍ജി വാഹനങ്ങളില്‍ ഓറഞ്ച് നിറത്തിലുള്ള സ്റ്റിക്കറുകളുമാണ് പതിക്കേണ്ടത്. വാഹനത്തിന്റെ എഞ്ചിന്‍ പതിപ്പ് പെട്ടെന്ന് തിരിച്ചറിയാന്‍ വേണ്ടിയാണ് സ്റ്റിക്കറുകള്‍ പതിക്കുന്നത്.

Ads by Google
Saturday 29 Jun 2019 04.01 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW