Tuesday, August 20, 2019 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jun 2019 03.59 PM

ലെനോവോയുടെ സീ6 പ്രോ 5ജി എഡിഷന്‍ സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചു

lenovo z6 pro 5g launched

ഷാങ്ഹായില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ലെനോവോയുടെ സീ6 പ്രോ 5ജി എഡിഷന്‍ സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചു. ചൈനീസ് ടെലികോം സേവനദാതാവായ യുനികോമുമായി സഹകരിച്ചാണ് എല്‍ജി 5ജി സേവനം ലഭ്യമാക്കുന്നത്.

5ജി മോഡവും ബാക്ക് പാനലും ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് സവിശേഷതകളെല്ലാം ലെനോവോ സീ 6 പ്രോയുടെ യഥാര്‍ത്ഥ പതിപ്പിന് സമാനമാണ്. എന്നാല്‍ 5ജി ഫോണിന്റെ വിലയെന്താണെന്ന് ലെനോവോ വെളിപ്പെടുത്തിയിട്ടില്ല.

ലെനോവോ സീ60 പ്രോ 5ജി പതിപ്പില്‍ പുതിയ ബാക്ക് പാനല്‍ ആണ് നല്‍കിയിരിക്കുന്നത്. ട്രാന്‍സ്പാരന്റ് ഡിസൈന്‍ ആണ് ഇതില്‍. ഫോണിന്റെ 5ജി പതിപ്പില്‍ 5ജി നെറ്റ് വര്‍ക്കിന് വേണ്ടി ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ എക്സ്50 മോഡം ആണ് ഉപയോഗിച്ചിട്ടുള്ളത്.

6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗണ്‍ 855 എസ്ഓസി, 4000 എംഎഎച്ച് ബാറ്ററി എന്നിവ ഫോണില്‍ നല്‍കിയിരിക്കുന്നു.

48 എംപി, 16 എംപി, 8 എംപി, 2 എംപി സെന്‍സറുകള്‍ അടങ്ങുന്ന ക്വാഡ് ക്യാമറയാണ് ഫോണിലുള്ളത്. 32 എംപി ക്യാമറയാണ് സെല്‍ഫിയ്ക്ക് വേണ്ടി നല്‍കിയിട്ടുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW