Wednesday, August 21, 2019 Last Updated 4 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jun 2019 03.40 PM

അഞ്ജലി അമീര്‍ ഇനി കോളേജിലേക്ക്, പാതിവഴിയില്‍ മുടങ്ങിയ പഠനം പുനരാരംഭിക്കും

Anjali ameer, college

കോഴിക്കോട്: മലയാളത്തിലെ ആദ്യ ട്രാന്‍സ് നായിക അഞ്ജലി അമീര്‍ പാതിവഴിയില്‍ മുടങ്ങിയ പഠനം പുനരാരംഭിക്കുന്നു. പ്ലസ് ടുവില്‍ മുടങ്ങിയ പഠനം ഈ വര്‍ഷം പുനരാരംഭിക്കാനാണ് അഞ്ജലി ഒരുങ്ങുന്നത്. പ്രവേശന നടപടികള്‍ക്കായി കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെത്തിയ അഞ്ജലിയെ നിറകയ്യടിയോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്.

തുടര്‍പഠനത്തിനുള്ള ആഗ്രഹം അഞ്ജലി കോളേജ് പ്രിന്‍സിപലിനോട് നേരിട്ട് അറിയിക്കുകയായിരുന്നു. പ്രവേശന നടപടികള്‍ പൂര്‍ത്തിയായാല്‍ ഈ വര്‍ഷം തന്നെ താരത്തിന് ക്ലാസിലിരിക്കാന്‍ സാധിക്കും.

പ്രായം പ്രശ്‌നമല്ലെന്നും അഞ്ജലിക്ക് ഏത് കോളേജിലും പഠിക്കാമെന്നും കാലികറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി സംഘടനയും അഞ്ജലിക്ക് പൂര്‍ണ പിന്തുണയാണ് അറിയിച്ചിരിക്കുന്നത്. മലയാളം ഐഛിക വിഷയമായി പഠിക്കാനാണ് തീരുമാനം. പരിഹാസവും അവഗണനയും സഹിക്കാനാകാതെ നാടുവിടുമ്പോള്‍ പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ഉണ്ടായിരുന്നത്. പ്ലസ്ടൂ എഴുതിയെടുത്തു. ഇനിയും പഠിക്കണം ഒരിക്കല്‍ കൈമോശം വന്നതെല്ലാം തിരിച്ചുപിടിക്കണമെന്നും അഞ്ജലി പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW