Friday, August 23, 2019 Last Updated 10 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jun 2019 01.25 PM

സ്റ്റാറ്റസ് ഷെയര്‍ ഫീച്ചര്‍ ; പുതിയ ഫീച്ചറുമായി വാട്സാപ്പ്

whatsapp status sharing to other social media

വാട്സാപ്പ് സ്റ്റാറ്റസ് ഫെയ്സ്ബുക്ക് ഉള്‍പ്പടെയുള്ള മറ്റ് സാമൂഹ്യമാധ്യമങ്ങളിലേക്ക് നേരിട്ട് ഷെയര്‍ ചെയ്യാനാവുന്ന സ്റ്റാറ്റസ് ഷെയര്‍ ഫീച്ചര്‍ അവതരിപ്പിച്ചു.

വാട്സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ അപ്ഡേറ്റിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. വാട്സാപ്പിന്റെ ബീറ്റാ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഈ പുതിയ ഫീച്ചര്‍ ഉപയോഗിക്കാനാവും.

സ്റ്റാറ്റസ് ഷെയര്‍ ചെയ്യാനായി ഷെയറിങ് ഓപ്ഷന്‍ ഉണ്ടാകും. പങ്കുവെച്ച വാട്സാപ്പ് സ്റ്റാറ്റസിന് താഴെയാണ് ഷെയറിങ് ഓപ്ഷന്‍ കാണുക. ഇതുവഴി വാട്സാപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസ് നേരിട്ട് ഫെയ്സ്ബുക്കില്‍ പങ്കുവെക്കാം.

ഇന്‍സ്റ്റഗ്രാം, ജിമെയില്‍, ഗൂഗിള്‍ ഫോട്ടോസ് എന്നിവയിലേക്കും ഈ സ്റ്റാറ്റസ് ഷെയര്‍ ചെയ്യാം. ഇതിനായി വാട്സാപ്പ് അക്കൗണ്ടും ഫെയ്സ്ബുക്ക് പ്രൊഫൈലും തമ്മില്‍ ബന്ധിപ്പിക്കേണ്ടതില്ല. ഡാറ്റ ഷെയറിങ് എപിഐ ഉപയോഗിച്ചാണ് വാട്സാപ്പ് സ്റ്റാറ്റസ് ഷെയറിങ് സൗകര്യം ഒരുക്കിയത്.

Ads by Google
Ads by Google
Loading...
TRENDING NOW