Thursday, August 22, 2019 Last Updated 8 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jun 2019 08.20 AM

കുടുംബപ്രേക്ഷകരുടെ പ്രിയ സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു

Babu Narayanan

തൃശ്ശൂര്‍: പ്രശസ്ഥ മലയാളം ചലച്ചിത്ര സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു. 59 വയസ്സായിരുന്നു. അര്‍ബുദ രോഗത്തെത്തുടര്‍ന്ന് ദീര്‍ഘകാലങ്ങളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 6.45ന് തൃശ്ശൂരില്‍ വച്ചായിരുന്നു അന്ത്യം.

പട്ടാഭിഷേകം, അരമനവീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാല്‍ എന്നീ ചിത്രങ്ങളടക്കം നിരവധി കുടുംബചിത്രങ്ങള്‍ ഒരുക്കിയ സംവിധാനാണ് ബാബു നാരായണന്‍. നെടുമുടി വേണു, പാര്‍വ്വതി, മുരളി എന്നിവരെ പ്രധാനകഥാപാത്രമാക്കി സംവിധാനം ചെയ്ത അനഘയായിരുന്നു ആദ്യ ചിത്രം. 2013ല്‍ മംമ്ത മോഹന്‍ദാസ്, കനിഹ, കൃഷ് ജെ സത്താര്‍ എന്നിവരെ പ്രധാനകഥാപാത്രമാക്കി നിര്‍മ്മിച്ച നൂറ വിത്ത് ലൗവ് ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.

ബാബു നാരായണന്‍ അനില്‍ കുമാര്‍ (അനില്‍ ബാബു) കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ വന്‍ ഹിറ്റായിരുന്നു. മാന്ത്രിക ചെപ്പ്, സ്ത്രീധനം, കുടുംബ വിശേഷം, അരമന വീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാല്‍, പട്ടാഭിഷേകം, വെല്‍കം ടു കൊടൈകനാല്‍, ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്, അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്, ഉത്തമന്‍ എന്നീ ചിത്രങ്ങള്‍ ബോക്‌സോഫീസിലും വിജയം നേടി.

Ads by Google
Saturday 29 Jun 2019 08.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW