Tuesday, August 20, 2019 Last Updated 21 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jun 2019 01.44 AM

ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ 66-ാം ഓര്‍മ്മപ്പെരുന്നാള്‍ ഒന്നു മുതല്‍ 15 വരെ

തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്‌ഥാനത്തിന്റെ ശില്‍പ്പിയും ബഥനി സ്‌ഥാപകനുമായ ദൈവദാസന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ഈവാനിയോസ്‌ മെത്രാപ്പോലീത്തയുടെ 66-ാം ഓര്‍മ്മപ്പെരുന്നാള്‍ അടുത്ത മാസം ഒന്നു മുതല്‍ 15 വരെ പട്ടം സെന്റ്‌ മേരീസ്‌ കത്തീഡ്രലില്‍ നടക്കും. കോപ്‌റ്റിക്‌ കത്തോലിക്കാ പാത്രിയര്‍ക്കിസ്‌ ഇബ്രാഹിം ഇസാക്ക്‌ സെദ്രാക്ക്‌ ഗാദ്‌ എല്‍സായദ്‌ ബാവ മുഖ്യാതിഥിയായി പങ്കെടുക്കും. 15നു നടക്കുന്ന സമൂഹബലിയില്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
ഒന്നാം തീയതി മുതല്‍ കബറില്‍ രാവിലെ ഒന്‍പതു മുതല്‍ മധ്യസ്‌ഥ പ്രാര്‍ത്ഥനയും വൈകിട്ട്‌ അഞ്ചിനു സമൂഹബലിയും നടക്കും. ഒന്നിനു വൈകിട്ട്‌ അഞ്ചിനു പത്തനംതിട്ട രൂപത അധ്യക്ഷന്‍ ബിഷപ്‌ സാമുവല്‍ മാര്‍ ഐറേനിയോസ്‌ മുഖ്യകാര്‍മ്മികത്വം വഹിക്കും. അഞ്ചിനു വൈകിട്ട്‌ സിറോ മലബാര്‍ ക്രമത്തില്‍ കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ്‌ പുളിക്കല്‍, ഏഴിനു വൈകിട്ട്‌ ലത്തീന്‍ ക്രമത്തില്‍ നെയ്യാറ്റിന്‍കര രൂപത അധ്യക്ഷന്‍ ബിഷപ്‌ വിന്‍സന്റ്‌ സാമുവല്‍, 10-നു വൈകിട്ട്‌ മൂവാറ്റുപുഴ രൂപത അധ്യക്ഷന്‍ ബിഷപ്‌ യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്‌, 13-നു വൈകിട്ട്‌ മാവേലിക്കര രൂപത അധ്യക്ഷന്‍ ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ എന്നിവര്‍ പങ്കെടുക്കും.
പ്രധാന തീര്‍ത്ഥാടന പദയാത്ര റാന്നി പെരുന്നാട്ടില്‍ ഒന്‍പതിനു രാവിലെ എട്ടിനു കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ ബാവ ഉദ്‌ഘാടനം ചെയ്യും. മാവേലിക്കരയില്‍നിന്നുള്ള പദയാത്ര എട്ടിന്‌ ആരംഭിക്കും. തിരുവല്ല, മാര്‍ത്താണ്‌ഡം, പുത്തൂര്‍, ഗുഡ്‌ഗാവ്‌, പുെന തുടങ്ങിയ കേന്ദ്രങ്ങളില്‍നിന്നുള്ള പദയാത്ര പ്രധാന പദയാത്രയോടു ചേരും. ഏഴിന്‌ തിരുവനന്തപുരം നഗരത്തിലെ മുപ്പതിലധികം കേന്ദ്രങ്ങളില്‍നിന്നു കബറിങ്കലേക്ക്‌ പദയാത്ര നടക്കും.

Ads by Google
Saturday 29 Jun 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW