Friday, August 23, 2019 Last Updated 51 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jun 2019 01.16 AM

തുടരാനില്ലെന്നു രാഹുല്‍; കോണ്‍ഗ്രസില്‍ കൂട്ടരാജി

uploads/news/2019/06/318160/d5.jpg

ന്യൂഡല്‍ഹി : അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നു രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചതിനു പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ടരാജി. എ.ഐ.സി.സി. നിയമവിഭാഗം തലവന്‍ വിവേക്‌ തന്‍ഖയുടെ വഴിയേ വിവിധ സംസ്‌ഥാനങ്ങളില്‍നിന്നുള്ള നൂറിലേറെപ്പേര്‍ രാജിക്കത്തു നല്‍കി. എ.ഐ.സി.സി. സെക്രട്ടറിമാര്‍ മുതല്‍ യൂത്ത്‌ കോണ്‍ഗ്രസിന്റെയും മഹിളാ കോണ്‍ഗ്രസിന്റെയും ഭാരവാഹികള്‍ വരെ ഇക്കൂട്ടത്തിലുണ്ട്‌.
രാഹുലിനു പുതിയ ടീമിനെ തെരഞ്ഞെടുക്കാന്‍ വഴിയൊരുക്കിക്കൊണ്ട്‌ രാജിവയ്‌ക്കുന്നു എന്നാണു പ്രഖ്യാപനമെങ്കിലും അതു പാര്‍ട്ടിക്കു കൂടുതല്‍ പ്രതിസന്ധി സൃഷ്‌ടിക്കുകയാണെന്ന അഭിപ്രായവുമുയര്‍ന്നു. രാഹുലിനെ പിന്തിരിപ്പിക്കാനുള്ള സമ്മര്‍ദതന്ത്രമാണു കൂട്ടരാജിയെന്ന വ്യാഖ്യാനവുമുണ്ട്‌.
നിലവില്‍ അധ്യക്ഷന്റെ ചുമതല നിര്‍വഹിക്കുന്ന രാഹുല്‍ ഗാന്ധി നിയമസഭാ തിരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന സംസ്‌ഥാനങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുന്നുണ്ട്‌. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതുവരെ തുടരാന്‍ സമ്മതിച്ചെങ്കിലും എത്രയും പെട്ടെന്ന്‌ പകരക്കാരനെ കണ്ടെത്തണമെന്ന്‌ അദ്ദേഹം ആവര്‍ത്തിക്കുകയാണ്‌.
രാജി തീരുമാനത്തില്‍നിന്ന്‌ പിന്തിരിപ്പിക്കാന്‍ തന്റെ വസതിക്ക്‌ മുന്നില്‍ ധര്‍ണ നടത്തിയ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കും അദ്ദേഹം പ്രതീക്ഷ നല്‍കിയില്ല. ലോക്‌സഭാകക്ഷിയുടെ നേതൃസ്‌ഥാനം ഏറ്റെടുക്കാനും രാഹുല്‍ വിസമ്മതിച്ചിരുന്നു. നേതാക്കളൊക്കെയും രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമം തുടരുമ്പോഴും യു.പി.എ. അധ്യക്ഷ സോണിയ മൗനം തുടരുകയാണ്‌. രാഹുലിനു മേല്‍ അധിക സമ്മര്‍ദം വേണ്ടെന്നും രാഹുല്‍ തീരുമാനിക്കട്ടെയെന്നുമാണ്‌ സോണിയയുടെ നിലപാട്‌. അതേസമയം, രാഹുല്‍ തിരിച്ചുവരാന്‍ ഒരു ശതമാനം പോലും സാധ്യതയില്ലെന്നു മുന്‍ കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി പറഞ്ഞു.
വയനാട്ടിലെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി രാഹുല്‍ ഇന്നലെ നേതാക്കളുടെ യോഗം വിളിച്ചിരുന്നു. തോല്‍വിയുടെ പശ്‌ചാത്തലത്തില്‍ സ്‌ഥാനമൊഴിയുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോഴും രാജ്യവ്യാപക പ്രചാരണത്തിനൊരുങ്ങുകയാണ്‌ രാഹുല്‍.

Ads by Google
Saturday 29 Jun 2019 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW