Tuesday, August 20, 2019 Last Updated 15 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jun 2019 01.16 AM

ജമ്മു-കശ്‌മീരില്‍ രാഷ്‌ട്രപതി ഭരണം നീട്ടി , നെഹ്‌റുവിനെ കുറ്റപ്പെടുത്തി ഷാ

uploads/news/2019/06/318159/d4.jpg

ന്യൂഡല്‍ഹി : ജമ്മു കാശ്‌മീരില്‍ രാഷ്‌ട്രപതി ഭരണം ആറു മാസത്തേക്കു കൂടി നീട്ടാന്‍ ലോക്‌സഭയുടെ അംഗീകാരം. ജമ്മു കശ്‌മീര്‍ സംവരണ ബില്ലും സഭ പാസാക്കി. കശ്‌മീര്‍ വിഷയത്തില്‍ മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ കുറ്റപ്പെടുത്തിയതു പ്രതിപക്ഷ ബഹളത്തിനിടയാക്കി. കശ്‌മീരില്‍ രാഷ്‌ട്രപതി ഭരണം നീട്ടുന്ന ബില്ലിന്‍മേലുള്ള ചര്‍ച്ചയ്‌ക്കിടെയാണ്‌ അമിത്‌ ഷാ നെഹ്‌റുവിനെ കുറ്റപ്പെടുത്തിയത്‌. 1931 ല്‍ ഷെയ്‌ഖ്‌ അബ്‌ദുല്ല മുസ്ലിം കോണ്‍ഫറന്‍സ്‌ രൂപീകരിച്ച ചരിത്രം ചൂണ്ടിക്കാണിച്ചാണു പ്രസംഗം തുടര്‍ന്നത്‌. ദീര്‍ഘകാലം കോണ്‍ഗ്രസിന്‌ അവിടെ യൂണിറ്റ്‌ ഇല്ലായിരുന്നു. അവര്‍ മുസ്ലിം കോണ്‍ഫറന്‍സിനെ പിന്തുണച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഷെയ്‌ഖ്‌ അബ്‌ദുല്ല കശ്‌മീരിലെ പ്രധാനമന്ത്രിയായി.
ഒരു രാജ്യത്ത്‌ രണ്ടു പ്രധാനമന്ത്രിമാര്‍ ഉണ്ടാവുന്നതില്‍ പ്രതിഷേധിച്ച്‌ ശ്യാമപ്രസാദ്‌ മുഖര്‍ജി 1953 ല്‍ കശ്‌മീരിലൈത്തി. അന്ന്‌ അദ്ദേഹത്തെ ജയിലില്‍ അടയ്‌ക്കുകയാണ്‌ ചെയ്‌തത്‌. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച്‌ അന്വേഷണം പോലും നടന്നില്ല. പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാവായിരുന്നിട്ടും എന്തുകൊണ്ടാണ്‌ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച്‌ അന്വേഷണം നടക്കാതിരുന്നതെന്നും അമിത്‌ ഷാ ചോദിച്ചു.
കശ്‌മീരില്‍ വെടിനിര്‍ത്തലിനുള്ള തീരുമാനം നെഹ്‌റു ഏകപക്ഷീയമായാണ്‌ എടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നെഹ്‌റുവാണു വെടിനിര്‍ത്താനും ചില ഭാഗങ്ങള്‍ പാകിസ്‌താനു നല്‍കാനും തീരുമാനിച്ചത്‌. അന്നത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ്‌ പട്ടേലിനെ വിശ്വാസത്തിലെടുക്കാതെയായിരുന്നു തീരുമാനമെന്നും അമിത്‌ഷാ പറഞ്ഞു.
"ജമ്മു കശ്‌മീരിനു പ്രത്യേക പദവി നല്‍കുന്ന 370 ാം വകുപ്പ്‌ താല്‍ക്കാലിക സ്വഭാവം മാത്രമുള്ളതാണ്‌. സംസ്‌ഥാനത്ത്‌ ഭീതിയുടെ അന്തരരീക്ഷമാണെന്നാണ്‌ ചിലരുടെ വാദം. രാജ്യത്തിനെതിരേ നില്‍ക്കുന്നവരുടെ ഉള്ളില്‍ ഭയം ആവശ്യമാണ്‌. രാജ്യത്തിന്റെ നാശഗ ആഗ്രഹിക്കുന്നവര്‍ക്കൊപ്പമല്ല കേന്ദ്ര സര്‍ക്കാര്‍. ജമ്മു കശ്‌മീരിലെ സാധാരണ ജനങ്ങള്‍ക്ക്‌ എതിരല്ല സര്‍ക്കാര്‍, അവര്‍ക്ക്‌ ജോലിയും പദ്ധതികളുടെ ആനുകൂല്യങ്ങളും എത്തിക്കുകയാണ്‌ ഞങ്ങള്‍" അദ്ദേഹം വ്യക്‌തമാക്കി.
കശ്‌മീരിന്റെ മൂന്നിലൊന്ന്‌ ഇന്ത്യക്കൊപ്പമില്ല. ഇന്ത്യ എന്ന രാജ്യത്തിന്റെ ഒരു സൂചകവും കശ്‌മീരില്‍ ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു. സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ എന്ന ബോര്‍ഡില്‍ ഇന്ത്യ എന്ന ഭാഗത്തു തുണി വച്ചു മറച്ചിരുന്നു. മുരളീ മനോഹര്‍ ജോഷിയും നരേന്ദ്ര മോഡിയും ജീവന്‍ പണയപ്പെടുത്തിയാണ്‌ ലാല്‍ ചൗക്കില്‍ ത്രിവര്‍ണ പതാക പാറിച്ചത്‌. ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷ നിരയില്‍നിന്നു കോണ്‍ഗ്രസ്‌ അംഗങ്ങള്‍ എഴുന്നേറ്റു. കശ്‌മീരില്‍ രാഷ്ര്‌ടപതി ഭരണം ദീര്‍ഘിപ്പിക്കാനുളള നീക്കം ഭരണഘടനാവിരുദ്ധമാണെന്നു എന്‍.കെ. പ്രേമചന്ദ്രന്‍ ആരോപിച്ചു. കശ്‌മീരില്‍ രാഷ്ര്‌ടപതി ഭരണം നീട്ടുന്നതിനുള്ള ബില്ലിനെ എതിര്‍ത്തു നിരാകരണ പ്രമേയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Saturday 29 Jun 2019 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW