Friday, August 23, 2019 Last Updated 58 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jun 2019 01.16 AM

റാവു ജന്മദിനം: ആദ്യ ട്വീറ്റ്‌ മോഡിയുടെ വക

uploads/news/2019/06/318158/d8.jpg

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിനെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ അനുസ്‌മരിക്കുന്നതിലും കോണ്‍ഗ്രസ്‌ ബി.ജെ.പിക്കു പിന്നിലായി.
ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാനിലെ ഒസാകയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്‌ റാവുവിനെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ഓര്‍മിച്ച്‌ ആദ്യം ട്വീറ്റ്‌ ചെയ്‌തത്‌. രാജ്യത്തിന്റെ പുരോഗതിക്കു കാരണക്കാരനായ നേതാവെന്ന നിലയില്‍ റാവുവിനെ എന്നും ഓര്‍മിക്കുമെന്നു മോഡി ട്വീറ്റ്‌ ചെയ്‌തു. മോഡിക്കു പിന്നാലെ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങും റാവുവിനെ അനുസ്‌മരിച്ചു. ഭാഷാ പണ്ഡിതനും മികച്ച ഭരണാധികാരിയുമായിരുന്നു റാവു എന്നായിരുന്നു രാജ്‌നാഥിന്റെ ട്വീറ്റ്‌.
മോഡി ട്വീറ്റ്‌ ചെയ്‌ത്‌ ആറ്‌ മണിക്കൂറിനു ശേഷമാണു അന്തരിച്ച മുന്‍നേതാവിനെ കോണ്‍ഗ്രസ്‌ അനുസ്‌മരിച്ചത്‌. "ലൈസെന്‍സ്‌ രാജ്‌" അടക്കമുള്ളവ നിര്‍ത്തലാക്കിയ റാവുവാണു സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കു തുടക്കം കുറിച്ചതെന്നായിരുന്നു പാര്‍ട്ടിയുടെ ട്വീറ്റ്‌. പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദര്‍ സിങും റാവുവിനെ അനുസ്‌മരിച്ചു. എന്നാല്‍, പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ മുന്‍ പ്രധാനമന്ത്രിയെ വിസ്‌മരിച്ചു. യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരേ, റാവുവിന്റെ കൊച്ചു മകന്‍ എന്‍.വി. സുരേഷ്‌ രംഗത്തെത്തി.
റാവു പ്രധാനമന്ത്രിയായിരിക്കേ നെഹ്‌റു കുടുംബത്തെ അവഗണിക്കാന്‍ ശ്രമിച്ചതായി എ.ഐ.സി.സി. സെക്രട്ടറി ജി. ചിന്ന റെഡ്‌ഡി ആരോപിച്ചിരുന്നു. റെഡ്‌ഡിയെ തിരുത്താന്‍ സോണിയ തയാറാകാത്തതാണു സുരേഷിനെ പ്രകോപിപ്പിച്ചത്‌. 1991 മുതല്‍ 1996 വരെയാണു നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്നത്‌. 2004 ഡിസംബര്‍ 23 ന്‌ അന്തരിച്ചു.

Ads by Google
Saturday 29 Jun 2019 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW