Monday, August 26, 2019 Last Updated 12 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jun 2019 01.16 AM

തോല്‍വിയുടെ ഉത്തരവാദിത്വംഏറ്റെടുത്ത്‌ കമല്‍നാഥ്‌

uploads/news/2019/06/318157/d7.jpg

ഭോപ്പാല്‍: ലോകസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിനുണ്ടായ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ മുഖ്യമന്ത്രി കമല്‍നാഥ്‌.
സംസ്‌ഥാന കോണ്‍ഗ്രസ്‌ അധ്യക്ഷസ്‌ഥാനം രാജിവയ്‌ക്കാനുള്ള സന്നദ്ധത നേതൃത്വത്തെ അറിയിച്ചതാണെന്നും കമല്‍നാഥ്‌.
തോല്‍വിയുടെ ഉത്തരവാദിത്വം പേറാന്‍ ഉന്നതനേതാക്കളാരും തയാറാകാത്തതില്‍ നിരാശയുണ്ടെന്നു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞതിനു പിന്നാലെയാണ്‌ കമല്‍നാഥിന്റെ പ്രതികരണം.
"മധ്യപ്രദേശിലെ 29 ലോക്‌സഭാ സീറ്റില്‍ 28 ലും കോണ്‍ഗ്രസ്‌ തോറ്റു. അതിന്റെ ഉത്തരവാദിത്വം ഞാന്‍ ഏല്‍ക്കുന്നു. രാഹുല്‍ പറഞ്ഞതു ശരിയാണ്‌. തോല്‍വിക്ക്‌ ആരാണ്‌ ഉത്തരവാദിയെന്ന്‌ എനിക്കറിയില്ല. പക്ഷേ, പദവി ഒഴിയാനുള്ള സന്നദ്ധത ഞാന്‍ അറിയിച്ചതാണ്‌" - ഭോപ്പാലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു കമല്‍നാഥ്‌ മറുപടി നല്‍കി.

Ads by Google
Saturday 29 Jun 2019 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW