Tuesday, August 20, 2019 Last Updated 4 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jun 2019 01.16 AM

നീറ്റ്‌ ഫലം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കും

uploads/news/2019/06/318156/d6.jpg

ന്യൂഡല്‍ഹി: ഈവര്‍ഷത്തെ എം.ബി.ബി.എസ്‌. പ്രവേശനത്തിനുള്ള നീറ്റ്‌ പരീക്ഷാഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. റാങ്ക്‌ പട്ടികയിലെ പിഴവ്‌ ചൂണ്ടിക്കാട്ടി ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട ജസ്‌കിരാത്‌ കൗര്‍ എന്ന വിദ്യാര്‍ഥിനി സമര്‍പ്പിച്ച ഹര്‍ജിയാണു കോടതി പരിഗണിച്ചത്‌.
പരീക്ഷാഫലം പുറത്തുവന്നപ്പോള്‍, ഹര്‍ജിക്കാരിക്കു ലഭിച്ചത്‌ 90787-ാം റാങ്കാണ്‌. എന്നാല്‍, ഒ.ബി.സി. വിഭാഗത്തില്‍നിന്ന്‌ പരീക്ഷ ജയിച്ചവരുടെ ആകെ എണ്ണം 63789 മാത്രമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പരീക്ഷയില്‍ കൗറിനു ലഭിച്ചതു 334 മാര്‍ക്കാണ്‌.
എന്നാല്‍, ആന്‍സര്‍ കീ ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ 400-നു മേല്‍ മാര്‍ക്ക്‌ ലഭിക്കാനുള്ള അര്‍ഹതയുണ്ടെന്നു ഹര്‍ജിക്കാരി അവകാശപ്പെട്ടു. കൗണ്‍സലിങ്‌ നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പ്‌ ഫലം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞ 14-നു മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇതു തന്റെ കക്ഷിയുടെ ഭാവിയെ ബാധിക്കുമെന്ന്‌ അഭിഭാഷകന്‍ വാദിച്ചു. അതിനാല്‍ കൃത്യമായ ഫലം പ്രഖ്യാപിക്കാന്‍ നാഷണല്‍ ടെസ്‌റ്റിങ്‌ ഏജന്‍സിക്കും മെഡിക്കല്‍ കൗണ്‍സിലിനും കോടതി നിര്‍ദേശം നല്‍കണമെന്നാണു ഹര്‍ജിയിലെ ആവശ്യം.

Ads by Google
Saturday 29 Jun 2019 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW