Wednesday, August 21, 2019 Last Updated 21 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jun 2019 01.15 AM

കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടല്‍; ദുബായ് ഡാന്‍സ് ബാറില്‍ കുടുങ്ങിയ പെണ്‍കുട്ടികളെ രക്ഷപെടുത്തി

V Muraleedharan,

ന്യൂഡല്‍ഹി: ജോലി വാഗ്ദാനം ചെയ്തു കബളിപ്പിച്ചു ദുബായിലെ ഡാന്‍സ് ബാറിലെത്തിച്ച കോയമ്പത്തൂര്‍ സ്വദേശികളായ നാലു പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ സന്ദര്‍ഭോചിത ഇടപെടലാണ് പെണ്‍കുട്ടികള്‍ക്കു തുണയായത്. പെണ്‍കുട്ടികളെ വിമാനമാര്‍ഗം നാട്ടിലെത്തിച്ചു.

ദുബായിലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയിലേക്കെന്ന പേരിലാണ് ഒരു കമ്പനി കോയമ്പത്തൂര്‍ സ്വദേശികളായ അഞ്ചു പെണ്‍കുട്ടികളെ ഇന്റര്‍വ്യൂവിനു വിധേയരാക്കിയത്. ഒരു കുട്ടിയെ ഒഴിവാക്കി നാലു പേരെ ദുബായിലേക്ക് അയച്ചു. ദുബായിലെത്തിയ ഇവരെ കൊണ്ടുപോയതു ഡാന്‍സ് ബാറിലേക്കായിരുന്നു. മുറിയില്‍ അടച്ചിട്ട ഇവരെ ബാറില്‍ നൃത്തം ചെയ്യാന്‍ നടത്തിപ്പുകാര്‍ നിര്‍ബന്ധിപ്പിച്ചു.

ഒരു പെണ്‍കുട്ടി നാട്ടിലെ ബന്ധുവിനെ ഫോണില്‍ വിവരമറിയിച്ചു. ബന്ധു ആലുവ സ്വദേശിക്കു വിവരം കൈമാറി. ഇദ്ദേഹം വി. മുരളീധരന്റെ വാട്സ് ആപ്പ് നമ്പറിലേക്കു വിവരങ്ങള്‍ നല്‍കി മണിക്കൂറുകള്‍ക്കകം നടപടിയെടുക്കാന്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നിര്‍ദേശം ലഭിച്ചു. കോണ്‍സുലേറ്റ് അധികൃതര്‍ ദുബായ് പോലീസിന്റെ സഹായത്തോടെ ഡാന്‍സ് ബാറില്‍ റെയ്ഡ് നടത്തിയാണ് പെണ്‍കുട്ടികളെ മോചിപ്പിച്ചത്. കോണ്‍സുലേറ്റ് അധികൃതരുടെ സംരക്ഷണയില്‍ വിമാനത്താവളത്തിലെത്തിച്ചാണ് പെണ്‍കുട്ടികളെ കോയമ്പത്തൂരിലേക്കു കൊണ്ടുവന്നത്.

നേരത്തെ, മോസ്‌കോ വിമാനത്താവളത്തില്‍ കുടുങ്ങിയ, കേരളത്തില്‍നിന്നടക്കമുള്ള വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചതു മുരളീധരന്റെ ഇടപെടലിനെത്തുടര്‍ന്നായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW