Saturday, August 17, 2019 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 07.31 PM

ആണും പെണ്ണും ഒരുമിച്ചിരുന്നു: സദാചാരം പഠിപ്പിക്കാനെത്തിയ ആള്‍ ഒടുവില്‍ അകത്തായി

moral policing, kottayam

സദാചാരം പഠിപ്പിക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ പഠിപ്പിക്കാനെത്തിയ വ്യക്തിയെ ഒടുവില്‍ പോലീസ് പിടിച്ചു. മദ്യലഹരിയില്‍ ബസ്സിനുള്ളില്‍ സദാചാര ഗുണ്ടായിസം കാട്ടിയതിനാണ് മധ്യവയ്‌സകനെ പോലീസ് പിടിച്ചത്. ആണും പെണ്ണും കെ.എസ്.ആര്‍.ടി.സി ബസ്സനുള്ളില്‍ ഒരുമിച്ചിരുന്ന് യാത്ര ചെയ്തതാണ് സദാചാരം പഠിപ്പിക്കാന്‍ സഹയാത്രികനെ പ്രേരിപ്പിച്ചത്. ഒടുവില്‍ കേസായി. മുണ്ടക്കയം സ്വദേശി പുത്തന്‍പുരയ്ക്കല്‍ മുരുകനെതിരെയാണ് പോലീസ് കേസെടുത്തത്.

ചങ്ങനാശ്ശേരിയില്‍ നിന്നും കുമളിയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസില്‍ വ്യാഴാഴ്ച വൈകിട്ട് 5. 30നാണ് സംഭവം. ചങ്ങനാശ്ശേരിയില്‍ നിന്നും കേറിയ വിദ്യാര്‍ത്ഥിനിയും യുവാവും ബസിന്റെ പിന്‍സീറ്റില്‍ ഒന്നിച്ചിരുന്നതാണ് മുരുകന് സദാചാരം പഠിപ്പിക്കാന്‍ പ്രേരണയായത്. ഇവര്‍ പിന്‍സീറ്റിലിരുന്ന് അനാശാസ്യം നടത്തുകയാണെന്ന് ആരോപിച്ച് ഇയാള്‍ ബഹളം വെയ്ക്കുകയായിരുന്നു. പോലീസില്‍ അറിയിച്ച് കേസെടുക്കണമെന്നായി ആവശ്യം.

ബസ് കറുകച്ചാല്‍ പോലീസ് സ്‌റ്റേഷന് മുമ്പില്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്തിച്ചു. പോലീസ് ഇരുവരേയും പരാതിക്കാരനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ബന്ധുവാണെന്ന് അറിഞ്ഞതോടെ ഇവരെ വിട്ടയച്ചു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ ബഹളം വച്ച പരാതിക്കാരന്‍ മദ്യ ലഹരിയിലാണെന്നു കണ്ടതോടെ പോലീസ് കേസെടുത്തു.

Ads by Google
Ads by Google
Loading...
TRENDING NOW