Monday, August 19, 2019 Last Updated 6 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 07.05 PM

യുഡിഎഫ് പാനലിന്റെ വിജയം ആഘോഷിക്കാന്‍ മദ്യലഹരിയില്‍ അഴിഞ്ഞാടി പോലീസുകാരന്‍; സ്റ്റേഷനുള്ളില്‍ ഉരുണ്ട് ഗ്രേഡ് സി.പി.ഒ

Policeman, UDF

തിരുവനന്തപുരം: പോലീസ് സ്റ്റേഷനിൽ മദ്യപിച്ച് പോലീസുകാരന്റെ അഴിഞ്ഞാട്ടം. മംഗലപുരം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സിപിഒ ബിജുവാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്. പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിലെ യുഡിഎഫ് പാനലിന്റെ വിജയം ആഘോഷിക്കുകയായിരുന്നു ബിജു... സ്റ്റേഷന് മുമ്പിൽ പടക്കം പൊട്ടിച്ച ഇയാളെ സ്റ്റേഷൻ ഓഫീസർ ശകാരിച്ചെങ്കിലും പുറത്തു പോകാൻ തയ്യാറായില്ല.

മദ്യപിച്ച് വാഹനമോടിച്ച സ്റ്റേഷന് സമീപം വാഹനാപകടവും ഉണ്ടാക്കി. മദ്യപിച്ച് സ്‌റ്റേഷനുള്ളില്‍ ഉരുളുന്ന ബിജുവിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മറ്റ് പോലീസുകാര്‍ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നേരെ നില്‍ക്കാനാകാതെ വീഴുന്നതും സ്‌റ്റേഷനില്‍ ഉരുളുന്നതും വീഡിയോയില്‍ കാണാം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW