Thursday, August 22, 2019 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 06.58 PM

കോണ്‍ഗ്രസ്സില്‍ കൂട്ടരാജി: ഡല്‍ഹിയിലെ 280 ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിട്ടു

Congress leaders, Rahul Gandhi, Mass resignations

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് അധ്യക്ഷസ്ഥാനത്ത് തുടരില്ലെന്ന നിലപാടില്‍ രാഹുല്‍ഗാന്ധി ഉറച്ചു നില്‍ക്കുന്നതിനിടെ പാര്‍ട്ടിയില്‍ കൂട്ട രാജി. ഡല്‍ഹി, തെലങ്കാന സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റുമാര്‍ രാജി വച്ചു. എ.ഐസി.സി സെക്രട്ടറിമാരും രാജിവച്ചവരില്‍ ഉള്‍പ്പെടുന്നു. ഇതിനിടെ ഡല്‍ഹിയിലെ 280 ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിട്ടു.

അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന നിലപാടില്‍ നിന്നും രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടിയുടെ പാര്‍ലമെന്റെറി പാര്‍ട്ടി യോഗത്തിലും രാഹുല്‍ നിലപാട് ആവര്‍ത്തിച്ചു. ഇതിനിടെ കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് സോണിയാ ഗാന്ധി തിരിച്ച് വന്നേക്കും എന്ന തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇതിനിടെയാണ് കോണ്‍ഗ്രസ്സില്‍ കൂട്ടരാജി ഉണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് രാജി എന്നാണ് റിപ്പോര്‍ട്ടുകള്‍.

Congress leaders, Rahul Gandhi, Mass resignations

ഡല്‍ഹിയിലെ വര്‍ക്കിങ് പ്രസിഡന്റ് രജേഷ് ലിലോത്തിയ, തെലുങ്കാന വര്‍ക്കിങ് പ്രസിഡന്റ്, ഹരിയാന കോണ്‍ഗ്രസ്സ് വനിതാ മേധാവി സുമിത്ര ചൗഹാന്‍, ജനറല്‍ സെക്രട്ടറി നേച്ചാ പി സാംഗ്മ, എ.ഐ.സി.സി സെക്രട്ടറിമാരായ വിരേന്ദ്രന്‍ റാത്തോര്‍, അനില്‍ ചൗധരി, രാജേഷ് ധര്‍മാണി, വിദേശകാര്യ സെല്‍ സെക്രട്ടറി വിരേന്ദര്‍ വിശിഷ്ട് എന്നിവരാണ് രാജിവച്ചത്. ഇതിനു പുറമെയാണ് ഡല്‍ഹിയിലെ 280 ബ്ലോക്ക് കമ്മിറ്റികള്‍ സംസ്ഥാന പ്രസിഡന്റായ ഷീല ദീക്ഷിത് പിരിച്ചുവിട്ടത്.

അതേസമയം എ.ഐ.സി.സി നിയമ വിഭാഗം തലവന്‍ വിവേക് തന്‍ഹ രാജി വച്ചു. രാഹുലിന് പുതിയ ടീമിനെ തിരഞ്ഞെടുക്കാന്‍ എല്ലാവരും രാജി വയ്ക്കണമെന്ന് തല്‍ഹ ആവശ്യപ്പെട്ടാണ് വിവേക് തന്‍ഹ രാജിവച്ചത്. ഇതിന് പിന്നാലെയാണ് നേതൃത്വത്തിലുള്ള പല പ്രമുഖരും കൂട്ടരാജിക്ക് കളമൊരുക്കി രാജിവവെച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW