Thursday, August 22, 2019 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 06.22 PM

ആന്തൂര്‍ പ്രവാസിയുടെ ആത്മഹത്യ: അന്വേഷണം വ്യാപിപിക്കും, മക്കളുടെ മൊഴിയെടുക്കും

Anthoor case, sajan suicide, Anthoor municipal chair person

കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി പോലീസ്. സാജന്റെ കുടുംബാംഗങ്ങളില്‍ നിന്നും കൂടുതല്‍ മൊഴിയെടുക്കുന്നതിന് പുറമേ മക്കളില്‍ നിന്നും മൊഴിയെടുക്കും. സാജന്റെ ഭാര്യ ബീനയുടെ മൊഴി വീണ്ടുമെടുത്തു.

അതേസമയം സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന്റെ അന്തിമ അനുമതിക്ക് മുന്നോടിയായി ന്യൂനതകള്‍ അടിയന്തിരമായി പരിഹരിക്കുകയാണ്. നൈജീരിയയില്‍ വ്യവസായ സംരംഭം നടത്തി വിജയിച്ച സാജന്, നഗരസഭ നിഷേധിച്ചാലും കണ്‍വെന്‍ഷന്‍ സെന്ററിന്റെ അനുമതിക്ക് ന്യായമായി സമീപിക്കാവുന്ന ഉയര്‍ന്ന സ്ഥാപനങ്ങളുണ്ടെന്നിരിക്കെ ആത്മഹത്യ ചെയ്യാന്‍ പെട്ടെന്നുള്ള പ്രകോപനമെന്ത് എന്ന ചോദ്യത്തിനാണ് പോലീസ് ഉത്തരം തേടുന്നത്.

സാജന്റെ ഡയറിക്കുറിപ്പ് അടിസ്ഥാനമാക്കി തന്റെ സ്വപ്ന പദ്ധതി മുടങ്ങിയതിലെ മനോവിഷമം തന്നെയാണ് പ്രധാന സാധ്യതയെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ കണ്‍വെന്‍ഷന്‍ സെന്ററിനോട് ചേര്‍ന്ന വില്ലകള്‍ ഭൂരിഭാഗവും വിറ്റുപോയി. സാജന്റെയും ഭാര്യയുടെയും ഭാര്യാപിതാവിന്റെയും പേരിലാണ് ഈ രണ്ട് സംരംഭങ്ങളും. സാമ്പത്തിക ബാധ്യതയും കാര്യമായില്ലെന്നാണ് വിവരം.

കണ്‍വെന്‍ഷന്‍ സെന്റര്‍ ചുമതലയേല്‍പ്പിച്ചവരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായും പോലീസ് പരിശോധിക്കുന്നത്. ഇവരുമായി മുന്‍പ് അഭിപ്രായ ഭിന്നതകളുണ്ടായോ എന്നും അന്വേഷിക്കും. കുടുംബ പ്രശ്‌നങ്ങളുണ്ടായോ എന്നറിയുന്നതിനാണ് മക്കളുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുക്കുന്നത്. ഫോണ്‍ രേഖകളടക്കം പരിശോധിക്കും.

അതേസമയം, ഡയറിക്കുറിപ്പില്‍ കൃത്യമായി വിരല്‍ ചൂണ്ടുന്ന വിവരങ്ങളില്ലാത്തതാണ് പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. നിലവില്‍ ഡോക്ടര്‍ അവധിയായതിനാല്‍ സാജന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വൈകുകയാണ്. അന്വേഷണം വഴിതെറ്റുമെന്നതിനാല്‍ മുന്‍പ് ഉയര്‍ന്ന സംശയങ്ങളെല്ലാം പോലീസ് അവഗണിച്ചിരുന്നു. എന്നാല്‍ ബാങ്കിടപാടുകളടക്കം സാമ്പത്തിക വിഷയങ്ങള്‍ ഗൗരവമായി പരിശോധിക്കാനാണ് പോലീസ് നീക്കം.

അതേസമയം പി.കെ ശ്യാമളയെ ചോദ്യം ചെയ്യുന്നതില്‍ ഇനിയും തീരുമാനമായിട്ടില്ല. സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് ന്യൂനതകള്‍ പരിഹരിച്ചാലുടന്‍ അനുമതി നല്‍കും. എണ്ണത്തില്‍ കുറവുണ്ടെന്ന് കണ്ടെത്തിയ യൂറിന്‍ ക്യാബിനടക്കമുള്ളവ സ്ഥാപിക്കുകയാണിപ്പോള്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW