Monday, August 19, 2019 Last Updated 3 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 06.01 PM

കേരളത്തിനു വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉടന്‍ അനുവദിക്കുകയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Central govt , Kerala  virology institute

തിരുവനന്തപുരം: കേരളത്തിനു വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉടന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്ത് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്ന കാര്യം പിന്നീട് ആലോചിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ ഇന്ന് അറിയിച്ചു. ചോദ്യോത്തര വേളയില്‍ ആറ്റിങ്ങല്‍ എം.പി അടൂര്‍പ്രകാശിന് നല്‍കിയ മറുപടിയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കാമെന്ന് കേന്ദ്ര ആരോഗ്യ സഹ
മന്ത്രി അശ്വിനി കുമാര്‍ പറഞ്ഞത്.

സംസ്ഥാനത്ത് നിപ, എച്ച്1എന്‍1 തുടങ്ങീ വൈറസ് രോഗങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെയാണ് പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാതൃകയില്‍ ഒരു മേഖലാ വൈറോളജി ലാബ് കേരളത്തില്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. കോഴിക്കോട് നിപ ബാധ 2018ല്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ സംസ്ഥാനം ഈ ആവശ്യം കേന്ദ്രത്തിനു മുന്നില്‍ ഉന്നയിച്ചിരുന്നു.

മോഡി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലേറിയതിനു പിന്നാലെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനെ കണ്ടപ്പോഴും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാര്യം പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ അനുകൂല സമീപനം ഉണ്ടാവും എന്നാണ് ഹര്‍ഷവര്‍ധന്‍ പറഞ്ഞതെങ്കിലും കേരളത്തിലൊരു വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉടനെ സ്ഥാപിക്കപ്പെടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ന് ലോക്‌സഭയില്‍ പറഞ്ഞത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW