Friday, August 23, 2019 Last Updated 12 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 05.41 PM

സി.പി.എം ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്ത നിഷേധിച്ച് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ ഭാര്യ

Rajkumar, CPM

നെടുങ്കണ്ടം: പോലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ കുടുംബത്തെ സി.പി.എം ഭീഷണിപ്പെടുത്തിയെന്ന ആരോപണം തള്ളി രാജ്കുമാറിന്റെ ഭാര്യ വിജയ. ഒരു പാര്‍ട്ടിക്കാരും ഭീഷണിപ്പെടുത്തിയിട്ടില്ല. എല്ലാ പാര്‍ട്ടിക്കാരുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നും വിജയ മാധ്യമങ്ങളോട് പറഞ്ഞു. ഭര്‍ത്താവിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് വിജയ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബം പരാതി നല്‍കിയിട്ടുണ്ട്. വീട്ടില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വന്നപ്പോഴും കുടുംബത്തിന്റെ സംശയങ്ങള്‍ പറഞ്ഞിരുന്നതായും വിജയ വ്യക്തമാക്കി.

എട്ടാം €ാസ് വിദ്യാഭ്യാസം മാത്രമുള്ള ഇംീഷോ മലയാളമോ വായിക്കാനോ എഴുതാനോ പോലും അറിയാത്ത ഭര്‍ത്താവ് എങ്ങനെ ഇത്രയും കോടി രൂപയുടെ തട്ടിപ്പ് കേസില്‍ പ്രതിയായെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും വിജയ ആവശ്യപ്പെട്ടു. രാജ്കുമാറിനെ മര്‍ദ്ദിച്ചാണ് പോലീസ് കൊണ്ടുപോയതെന്ന് പറഞ്ഞത് തങ്ങളല്ല. അയല്‍വാസികളാണ് അത് പറഞ്ഞത്. ഭര്‍ത്താവിനെ പോലീസ് മര്‍ദ്ദിച്ചുകൊന്നതാണ്. 12-ാം തീയതി ഭര്‍ത്താവിനെ പിടികൂടിയെങ്കിലും 16-ാം തീയതിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാല് ദിവസം അവര്‍ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചുവെന്നും വിജയ പറഞ്ഞു.

ഭര്‍ത്താവിന്റെ മൃതദേഹം നല്ലപോലെ കാണാന്‍ പോലീസ് സമ്മതിച്ചില്ല. ശരീരത്തില്‍ തൊടാന്‍ അനുവദിച്ചില്ല. മുഖം മാത്രമേ കാണിച്ചുള്ളൂ. രാജ്കുമാറിന് കൂലിപ്പണിയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളോ കുടുംബപ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല. പോലീസ് കസ്റ്റഡിയില്‍ എടുത്തുകൊണ്ട് പോയപ്പോള്‍ മാത്രമാണ് ഇത്രയും വലിയ സാമ്പത്തിക തട്ടിപ്പ് കേസുകള്‍ ഭര്‍ത്താവിന്റെ പേരിലുണ്ടെന്ന് അറിഞ്ഞതെന്നും വിജയ കൂട്ടിച്ചേര്‍ത്തു.

Ads by Google
Friday 28 Jun 2019 05.41 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW