Friday, August 23, 2019 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 05.29 PM

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

CRPF, Maoists, Killed, Chhattisgarh

ബീജാപുർ : ഛത്തീസ്‌ഗഢ ബീജപുരിൽ മാവോവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. സംഭവം നടക്കുമ്പോൾ സമീപത്തുകൂടി യാത്ര ചെയ്തിരുന്ന രണ്ട് പെൺകുട്ടികൾക്കും വെടിയേറ്റു. ഇവരിൽ ഒരാൾ മരിക്കുകയും ചെയ്തു.

കെശ്കുതൂളില്‍ സിആർപിഎഫ് ജവാന്മാർ തിരച്ചിൽ നടുത്തുമ്പോഴാണ് ഒളിഞ്ഞിരുന്ന മാവോവാദികൾ ആക്രമണം നടത്തിയത്. വെടിവെപ്പിൽ ഒരു അസി.സബ് ഇന്‍സ്‌പെക്ടറും ഒരു ഹെഡ് കോണ്‍സ്റ്റബിളുമാണ് കൊല്ലപ്പെട്ടത്. മറ്റൊരു അസി. സബ് ഇൻസ്പെക്ടർക്കും സംഭവത്തിൽ പരിക്ക് ഏറ്റിട്ടുണ്ട്.

സംഭവ സ്ഥലത്തിന്റെ സമീപത്തുകൂടി വണ്ടിയിൽ പോയ രണ്ട് പെൺകുട്ടികൾക്കും വെടിയേൽക്കുകയായിരുന്നു. സംഭവ സ്ഥലത്തേക്ക് കൂടുതൽ സേനയെ അയച്ചിട്ടുണ്ട്. അതേസമയം മഹാരാഷ്ട്ര അതിർത്തിയോട് ചേർന്ന് സുരക്ഷാ സേന മാവോവാദികളുടെ ക്യാമ്പ് ആക്രമിച്ച് തകർത്തു.

Ads by Google
Ads by Google
Loading...
TRENDING NOW