Tuesday, August 20, 2019 Last Updated 3 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 05.27 PM

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ഒരു ശതമാനം സാധ്യത പോലുമില്ലെന്ന് മൊയ്‌ലി

Veerappa Moily, Rahul Gandhi

ഹൈദരാബാദ്: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് ഉറപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം. വീരപ്പ മൊയ്‌ലി. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ഒരു ശതമാനം പോലും സാധ്യതയില്ലെന്ന് മെയ്‌ലി വ്യക്തമാക്കി. ഇക്കാര്യങ്ങളില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി ഉടന്‍ തീരുമാനം എടുക്കുമെന്നും മെയ്‌ലി വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിന് ഒരു ശതമാനം സാധ്യത പോലുമില്ല. എന്നാല്‍ മറ്റൊരു പേര് പരിഗണിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരും. രാഹുല്‍ ഗാന്ധിയുടെ രാജി സ്വീകരിക്കുന്നില്ലെങ്കില്‍ അഭ്യൂഹങ്ങള്‍ തുടരുമെന്നും മൊയ്‌ലി പറഞ്ഞു. രാഹുലിന് പകരം പ്രിയങ്ക ഗാന്ധി നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന ചില നേതാക്കളുടെ പ്രസ്താവനയോട് മൊയ്‌ലി പ്രതികരിച്ചില്ല.

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമാണ് വീരപ്പ മൊയ്‌ലി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന് മേജര്‍ ശസ്ത്രക്രിയ ആവശ്യമാണെന്ന് മൊയ്‌ലി ആവശ്യപ്പെട്ടിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW