Tuesday, August 20, 2019 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 04.50 PM

എംജി ഹെക്ടർ എത്തി, വില 12.18 ലക്ഷം മുതൽ

mg hector launched

രാജ്യത്തെ ആദ്യ ഇന്റർനെറ്റ് എസ്‌യുവി എംജി ഹെക്ടർ വിപണിയിൽ. 12.18 ലക്ഷം രൂപ മുതല്‍ 16.88 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.

ജൂൺ നാലു മുതൽ തന്നെ എംജി മോട്ടാർ ഇന്ത്യ ഹെക്ടറിനുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിരുന്നു. സ്റ്റൈൽ, സൂപ്പർ, സ്മാർട്, ഷാർപ് എന്നീ നാലു വേരിയന്റുകളിലാണ് ഹെക്ടർ എത്തുന്നത്.

അഞ്ചു വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറന്റി, 5 ലേബർ ചാർജ് ഫ്രീ സർവീസ്, 5 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവ എംജി നൽകുന്നുണ്ട്. രാജ്യത്തുടനീളം 120 ഡീലര്‍ഷിപ്പുകളാണ് എംജി മോട്ടോഴ്‌സ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യന്‍ വിപണിയില്‍ ടാറ്റ ഹാരിയര്‍, ജീപ്പ് കോംപാസ് എന്നീ വാഹനങ്ങളുമായാണ് ഹെക്ടര്‍ ഏറ്റുമുട്ടുന്നത്.

റിപ്പോർട്ട് പ്രകാരം 171 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനും 143 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുമായിരിക്കും വാഹനത്തില്‍ ലഭിക്കുക. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍.

4655 എംഎം നീളവും 1835 എംഎം വീതിയും 1760 എംഎം ഉയരവും 192 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമാണ് വാഹനത്തിനുള്ളത്. കണക്ടിവിറ്റി സാങ്കേതികവിദ്യയുടെ പിൻബലമുള്ള 10.4 ഇഞ്ച് പോർട്രെയ്റ്റ് ഓറിയന്റഡ് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, പനോരമിക് സൺറൂഫ് എന്നിവയൊക്കെ കാറിലുണ്ട്. ഹെക്ടറിന്റെ എല്ലാ വകഭേദത്തിലും ഇരട്ട എയർബാഗുണ്ട്; കൂടിയ പതിപ്പുകളിൽ ആറ് എയർബാഗുമാണ് ഉള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW