Saturday, August 03, 2019 Last Updated 50 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 04.41 PM

ജന്മനക്ഷത്ര ദിവസം അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍

uploads/news/2019/06/318070/joythi280619.jpg

അതികാലത്തുണരുക, പ്രഭാതസ്‌നാനം, സാത്വിക ജീവിതരീതി, അഹിംസ, വ്രതശുദ്ധി തുടങ്ങിയവ ശീലിക്കേണ്ടതാണ്. എണ്ണ തേച്ചു കുളി, ക്ഷൗരം, മൈഥുനം, ക്രോധം, ചികിത്സ, യാത്രാരംഭം, വിവാഹം, ശസ്ത്രക്രിയ, ഉപനയനം, സീമന്തം, വാഹനാരോഹണം, പ്രേതക്രിയകള്‍, സാഹസകര്‍മ്മങ്ങള്‍, യുദ്ധം, മാംസമദ്യാദിസേവ, ഔഷധസേവ തുടങ്ങിയവയൊന്നും ജന്മനക്ഷത്ര ദിവസം പാടില്ല.

ക്ഷേത്രദര്‍ശനം, പുണ്യകര്‍മ്മങ്ങള്‍ പൂജാദികാര്യങ്ങള്‍, പുതുവസ്ത്രാഭരണാദി ധാരണം, പുത്തരിയൂണ് തുടങ്ങിയവ ജന്മനക്ഷത്രത്തില്‍ ചെയ്യാവുന്നതാണ്. ഗ്രഹപ്പിഴാകാലങ്ങളിലെ ജന്മനക്ഷത്ര ദിവസങ്ങളില്‍ വ്രതശുദ്ധിയോടെ ഈശ്വരഭജനം നടത്തുന്നത് ഉത്തമമായിരിക്കും. ആണ്ടുപിറന്നാളിന് ദാനം ഒരു പ്രധാന കര്‍മ്മമാണ്. അതിവിശേഷപ്പെട്ടത് അന്നദാനം തന്നെയാണ്.

ഉദയ സമയം മുതല്‍ 6 നാഴികയെങ്കിലും നക്ഷത്രമുള്ള ദിവസമാണ് ജന്മനക്ഷത്രമായി കണക്കാക്കേണ്ടത്. ജന്മനക്ഷത്രം 6 നാഴികയില്‍ കുറവായാല്‍ തലേദിവസം ജന്മനാളായി എടുക്കണം. ഒരുമാസത്തില്‍ രണ്ടുതവണ ജന്മനക്ഷത്രം വന്നാല്‍ രണ്ടാമത്തേതാണ് പിറന്നാള്‍ ദിവസമായി എടുക്കേണ്ടത്.

* കടപ്പാട്: ഹൈന്ദവര്‍ അറിഞ്ഞിരിക്കേണ്ടത്.

Ads by Google
Friday 28 Jun 2019 04.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW