Tuesday, August 20, 2019 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 04.01 PM

24 മണിക്കൂറും റോഡ്‌സൈഡ് അസിസ്റ്റന്‍സ് നല്‍കാന്‍ ഐസേഫ് അസിസ്റ്റ് ആപ്പ്

 iit delhi students launch isafe assist

വാഹന യാത്രികര്‍ക്ക് 24 മണിക്കൂറും പാതയോര സഹായം ലഭിക്കാന്‍ ഐസേഫ് അസിസ്റ്റ് ആപ്പ് വരുന്നു. ഇന്ത്യയിലെ നിരത്തുകള്‍ സുരക്ഷിതമാക്കുകയും അടിയന്തര സാഹചര്യങ്ങളില്‍ ആദ്യം സഹായമെത്തിക്കുകയുമെന്ന ഉദ്ദേശ്യത്തോടെയാണ് ആപ്പ് വികസിപ്പിക്കുന്നത്.

ഡല്‍ഹി ഐഐടിയിലെ വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളുമാണ് സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് വികസിപ്പിക്കുന്നത്. അധികം വൈകാതെ ആപ്പ് ലഭ്യമായി തുടങ്ങുമെന്നാണ് റിപ്പോർട്ട്.

ഡല്‍ഹി ഐഐടിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അമര്‍ ശ്രീവാസ്തവയുടെ ആശയമാണ് ഐസേഫ് അസിസ്റ്റ് എന്ന ആപ്പ്. കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഐസേഫ് അസിസ്റ്റ് പ്രോജക്റ്റിന് തുടക്കം കുറിച്ചു. അടിയന്തര സേവനങ്ങള്‍ക്ക് തല്‍ക്കാലം ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ (1800 419 7779) വിളിക്കണം.

 iit delhi students launch isafe assist

വാഹനം കെട്ടിവലിക്കുക, ഇന്ധനം എത്തിച്ചുകൊടുക്കുക, പങ്ക്ചര്‍ ഒട്ടിക്കുക തുടങ്ങിയ സേവനങ്ങള്‍ ആപ്പ് വഴി ലഭിക്കും. 28 സംസ്ഥാനങ്ങളിലായി 1,795 നഗരങ്ങളില്‍ ഐസേഫ് അസിസ്റ്റ് ആപ്പ് വഴി സഹായം ലഭിക്കും.

6,200 അംഗീകൃത സര്‍വീസ് ദാതാക്കളാണ് സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹി ഐഐടിയിലെ വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സംഘടനയായ ഇന്ത്യന്‍ റോഡ് സേഫ്റ്റി കാംപെയ്‌നും ഗതാഗത മന്ത്രാലയവും ചേര്‍ന്ന് ആപ്പ് കൈകാര്യം ചെയ്യും.

Ads by Google
Ads by Google
Loading...
TRENDING NOW