Friday, August 23, 2019 Last Updated 37 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 02.59 PM

ഈ ചിത്രം സാക്ഷി.. അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി മലൈക!

Malaika Arora,  Arjun Kapoor

ബോളിവുഡ് ചലച്ചിത്ര രംഗത്തെ പ്രശസ്തയായ നടിയും, നര്‍ത്തകിയും, മോഡലുമാണ് മലൈക അറോറ. മലൈക ബോളിവുഡ് താരവും ബോണി കപൂറിന്റെ മകനുമായ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകളായിരുന്നു കുറേ നാളായി പ്രചരിച്ചിരുന്നത്. ഇപ്പോള്‍ ഇത് സത്യമാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് മലൈക. അര്‍ജുന്റെ 34ാം പിറന്നാള്‍ ദിനത്തില്‍ ഇരുവരും ചേര്‍ന്ന് നില്‍ക്കുന്ന ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ഇക്കാര്യം മലൈക സ്ഥിരീകരിച്ചത്.

സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബ്ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് അര്‍ജുനുമായി മലൈക അടുത്തത്. പൊതുചടങ്ങുകളിലും മറ്റും ഇവര്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെ ഗോസിപ്പുകള്‍ പ്രചരിച്ചു തുടങ്ങിയത്. ഇതോടെ മലൈകയ്ക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ ആരംഭിച്ചിരുന്നു. മലൈകയ്ക്ക് അര്‍ജുനേക്കാള്‍ 12 വയസ് കൂടുതലാണ്. ഇതാണ് മലൈകയ്ക്ക് നേരെയുള്ള സൈബര്‍ ആക്രമണം വ്യാപകമായത്. അര്‍ജുന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ ഇരുവരും ന്യൂയോര്‍ക്കിലേക്ക് പറന്നിരിക്കുകയാണ്. തിങ്കളാഴ്ച രാത്രിയാണ് ഇവര്‍ യാത്ര തിരിച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW