Sunday, August 18, 2019 Last Updated 58 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 02.52 PM

പൊന്നോമന പിറന്നത് ചുണ്ടുകളും, താടിയും ഇല്ലാതെ: ആദ്യമായി കണ്ടപ്പോള്‍ അമ്മ ബോധം കെട്ട് വീണു!

Russian girl

റഷ്യന്‍ സ്വദേശിയായ എലിന സ്‌പെങ്ര്‍ക്കിന് നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. എന്നാല്‍ തന്റെ പൊന്നോമനയുടെ മുഖം ആദ്യമായി കണ്ടപ്പോള്‍ എലിന ബോധം കെട്ട് വീഴുകയാണുണ്ടായത്. നഷെ സിന്‍ഡ്രോം എന്ന പ്രത്യേക രോഗാവസ്ഥയിലായിരുന്നു എലിനയുടെ മകള്‍ പിറന്നത്. മുഖത്തെ എല്ലുകളെയും ടിഷ്യുവിനെയും ബാധിക്കുന്ന രോഗാവസ്ഥയാണ് നഷെ സിന്‍ഡ്രോം. ഈ രോഗാവസ്ഥ ബാധിച്ചതിനാല്‍ കുഞ്ഞ് പിറന്നത് ചുണ്ടുകളും താടികളും ഇല്ലാതെയായിരുന്നു. കൂടാതെ വായ അടയ്ക്കാന്‍ പറ്റാത്ത അവസ്ഥയിലുമായിരുന്നു കുട്ടി.

ഡെറീന എന്നാണ് എലിന തന്റെ മകള്‍ക്ക് പേരിട്ടത്. വായ അടയ്ക്കാന്‍ സാധിക്കാതെ കുഞ്ഞ് കരയുമ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ എലിനയും കരഞ്ഞു. എലിനയുടെ ഭര്‍ത്താവ് യൂറിയുടെ വീട്ടുകാര്‍ ഡെറീനയെ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഡെറിനയെ അകറ്റി നിര്‍ത്തിയതോടെ എലിനയും ഭര്‍ത്താവും മകള്‍ക്കൊപ്പം സൈബീരിയയില്‍ നിന്നും റഷ്യയിലേക്ക് താസം മാറി. പലരും കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പറഞ്ഞെങ്കിലും അവര്‍ അതിന് തയ്യാറല്ലായിരുന്നു. ഭക്ഷണം കഴിക്കാന്‍ കഴിയാത്തതു കൊണ്ട് തന്നെ ഡെറീനയ്ക്ക് ശരീരഭാരം വളരെക്കുറവായിരുന്നു. അവളുടെ രൂപം കാണുമ്പോള്‍ മറ്റു കുട്ടികള്‍ ഭയന്നു കരയുന്നതിനാല്‍ നഴ്‌സറിയില്‍ പോകാനും സാധിച്ചില്ല.

മറ്റുള്ളവരോട് ഒന്നും പറയാന്‍ കഴിയില്ലെങ്കിലും സമൂഹം അവളോട് പെരുമാറുന്ന രീതി അവള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്ന് ഈ മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ ഇന്ന് യൂറിയും എലിനയും പ്രതീക്ഷയിലാണ് ഡെറീനയുടെ മുഖത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ലണ്ടനിലെ ഗ്രേറ്റ് ഓര്‍മാന്‍ഡ് സ്ട്രീറ്റ് ആശുപത്രിയിലെ
ക്രേന്യോഫേഷ്യല്‍ യൂണിറ്റില്‍ ചികിത്സകള്‍ പുരോഗമിക്കുകയാണ്. 40 ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവു വരുന്ന ശസ്ത്രക്രിയ റഷ്യയിലെ ചാരിറ്റി ഫൗണ്ടേഷനാണ് ഏറ്റെടുത്തിരിക്കുന്നത്. ഈ ശസ്ത്രക്രിയയിലൂടെ ഡെറീനയ്ക്ക് ചിരിക്കാനും സംസാരിക്കാനും കഴിയുമെന്നതിലുള്ള സന്തോഷത്തിലാണ് ഈ മാതാപിതാക്കള്‍.

Ads by Google
Friday 28 Jun 2019 02.52 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW