Friday, August 23, 2019 Last Updated 6 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 01.36 PM

സംസ്ഥാന കമ്മിറ്റിയുടെ മിനിറ്റ്‌സില്‍ വ്യാജ ഒപ്പ്: ജോസ്.കെ. മാണിക്കെതിരെ തൊടുപുഴ പോലീസില്‍ പരാതി

Complaint,  Jose.K.Mani

തൊടുപുഴ: കേരള കോണ്‍ഗ്രസ്(എം) നേതാവ് ജോസ്.കെ.മാണിക്കെതിരെ തൊടുപുഴ പോലീസില്‍ പരാതി. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയുടെ മിനിറ്റ്‌സില്‍ വ്യാജ ഒപ്പിട്ടെന്നാണ് പരാതി നല്‍കിയിരിക്കുന്നത്.

തൊടുപുഴ സ്വദേശി ഫിലിപ്പ് സ്റ്റീഫനാണ് ജോസ്.കെ.മാണിക്കെതിരെ പരാതി നല്‍കിയത്. യോഗത്തില്‍ പങ്കെടുക്കാത്ത തന്റെ പേരില്‍ ജോസ്.കെ.മാണി വ്യാജ ഒപ്പിട്ടെന്നാണ് പരാതി. കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനായി ജോസ്.കെ.മാണിയെ തിരഞ്ഞെടുത്ത യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ താന്‍ പങ്കെടുത്തുവെരവന്ന് കാണിച്ച് കമ്മിറ്റിയുടെ മിനിറ്റ്‌സില്‍ വ്യാജ ഒപ്പിട്ടെന്നാണ് ഫിലിപ്പ് സ്റ്റീഫന്‍ പരാതി നല്‍കിയത്.

പി.ജെ.ജോസഫ് വിഭാഗം നേതാവായ സ്റ്റീഫനാണ് ജോസ്.കെ.മാണിയെ ചെയര്‍മനായി തിരഞ്ഞെടുത്ത നടപടിക്കെതിരെ തൊുടപുഴ കോടതിയില്‍ കേസ് കൊടുത്തതും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫന്റെയും മനോഹര്‍ നടുവിലേടത്തിന്റെയും ഹര്‍ജിയെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനായി ജോസ്.കെ.മാണിയെ തിരഞ്ഞെടുത്ത നടപടി കോടതി സ്‌റ്റേ ചെയ്തിരുന്നു. തൊടുപുഴ മുന്‍സിഫ് കോടതിയാണ് നടപടി സ്‌റ്റേ ചെയ്തത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW