Saturday, August 24, 2019 Last Updated 6 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 02.31 PM

രാജ്കുമാറിന് സാമ്പത്തിക ഇടപാട് നടത്താനുള്ള വിദ്യാഭ്യാസമില്ല, കാണാതായത് ഏപ്രില്‍ 17ന്; വെളിപ്പെടുത്തലുമായി ഭാര്യ; ജയിലിലും മര്‍ദ്ദനമേറ്റിരുന്നു

ഇംഗ്ലീഷോ മലയാളമോ എഴുതാനോ വായിക്കാനോ അറിയില്ല. സാമ്പത്തിക ഇടപാട് നടത്താനുള്ള വിദ്യാഭ്യാസവുമില്ലെന്ന് ഭാര്യ
custodial murder case

ഇടുക്കി: പീരുമേട് കസ്റ്റഡി മരണക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യ. രാജ്കുമാറിന് ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്. തമിഴ് മാത്രമാണ് അറിയാവുന്നത്. ഇംഗ്ലീഷോ മലയാളമോ എഴുതാനോ വായിക്കാനോ അറിയില്ല. സാമ്പത്തിക ഇടപാട് നടത്താനുള്ള വിദ്യാഭ്യാസവുമില്ലെന്ന് ഭാര്യ ഒരു ചാനലിനോട് പറഞ്ഞു.

ഏപ്രില്‍ 17നാണ് രാജ്കുമാര്‍ വീട്ടില്‍ നിന്ന് പോയത്. കാണാതായതോടെ വാഗമണ്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. രാജ്കുമാറിന്റെ സാമ്പത്തിക ഇടപാടിനു പിന്നില്‍ മറ്റാരോ ഉണ്ടെന്നും അവര്‍ പറയുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അതിനു പിന്നില്‍ ആരെങ്കിലുമുണ്ടെന്ന് സംശയിക്കുന്നതായും അവര്‍ പറഞ്ഞു.

അതേസമയം, രാജ്കുമാറിന് ജയിലിലും ജീവനക്കാരില്‍ നിന്ന് മര്‍ദ്ദനമേറ്റുവെന്ന് സഹതടവുകാരന്‍ സുനില്‍ ചാനലിനോട് പറഞ്ഞു. ജയിലില്‍ മൂന്നു ദിവസത്തോളം വെള്ളംപോലും കുടിക്കാന്‍ കഴിയാതെ രാജ്കുമാര്‍ കിടന്നു. നെഞ്ചുവേദനയുണ്ടെന്ന് രാജ്കുമാര്‍ പറഞ്ഞതായും പീരുമേട് ആശുപത്രിയില്‍ എങ്കിലും സമയത്ത് എത്തിച്ചിരുന്നുവെങ്കില്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് സുനില്‍ പറയുന്നു.

13ാം തീയതി പുലര്‍ച്ചെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് നിലവിളി കേട്ടതായി പ്രദേശവാസി പറഞ്ഞു. പ്രഭാത നടത്തത്തിനിടെയാണ് സ്‌റ്റേഷനില്‍ നിന്ന് നിലവിളി കേട്ടത്. ഈ സമയം മൂന്നാല് പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും പറയുന്നു.

അതിനിടെ, കസ്റ്റഡി മരണക്കേസില്‍ അന്വേഷണം കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.എം സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘതെത്തിന് കൈമാറി. ഇടുക്കി ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജോണ്‍സണ്‍ ജോസഫ് ആണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍. ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐ.ജിയുടെ നിയന്ത്രണത്തിലായിരുക്കും സംഘത്തിന്റെ അന്വേഷണം.

ഐ.ജിയുടെ നേരിട്ടെത്തിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. രാജ്കുമാറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് സബ് ജയിലിലും രാജ്കുമാറിനെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിലും എത്തി തെളിവെടുപ്പ് നടത്തും.

Ads by Google
Ads by Google
Loading...
TRENDING NOW