Thursday, August 22, 2019 Last Updated 3 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 01.59 PM

ആംബുലന്‍സ് ഇല്ല; അബോധാവസ്ഥയിലായ ഗര്‍ഭിണിയെ ആശുപത്രയിലെത്തിച്ചത് ബൈക്കില്‍ ചേര്‍ത്തുപിടിച്ച്

ambulance

റാഞ്ചി: രക്തസ്രാവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ ഗര്‍ഭിണിയെ ആബുലന്‍സ് സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത് ബൈക്കില്‍ ചേര്‍ത്തുപിടിച്ച്. ഝാര്‍ഖണ്ഡിലെ ചാന്ദ്‌വ കമ്മ്യൂണിറ്റി സെന്ററിലേക്കാണ് 10 കിലോമീറ്റര്‍ ദൂരം യുവതിയെ ഇപ്രകാരം കൊണ്ടുവന്നത്.

ശാന്തി ദേവി (30)യെ ആണ് വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുവന്നത്. നാലു മാസം ഗര്‍ഭിണിയായിരുന്നു അവര്‍. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ സൗകര്യമില്ലാത്തതിനാല്‍ യുവതിയെ 27 കിലോമീറ്റര്‍ അകലെയുള്ള ലത്തേഹാര്‍ സര്‍ദാര്‍ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടു. അവിടംകൊണ്ടും യുവതിയുടെ ദുരിതം തീര്‍ന്നില്ല. അവരെ റാഞ്ചിയിലെ റിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു നിര്‍ദേശം. ഒടുവില്‍ റിംസില്‍ യുവതിയെ അഡ്മിറ്റ് ചെയ്തു.

ശാന്തിദേവിയെ കമ്മ്യൂണിറ്റി സെന്ററിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് ആവശ്യപ്പെട്ടുവെങ്കിലും ലഭിച്ചില്ല. 108 ഹെല്‍പ്‌ലൈനിലേക്ക് വിളിക്കുകയും ചെയ്തിരുന്നു. ആരോഗ്യനില മോശമായതോടെ ബൈക്കില്‍ ചേര്‍ത്തിരുത്തി ആശുപത്രി കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ് കമല്‍ ഗഞ്ചു പറഞ്ഞു.

സ്ഥലം എം.പി മാതൃക ഗ്രാമമായി തെരഞ്ഞെടുത്ത മൂന്നു ഗ്രാമങ്ങളിലൊന്നാണ് ചന്ദ്‌വ ബ്ലോക്ക്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW