Monday, August 19, 2019 Last Updated 1 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 01.34 PM

ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ആറുമാസം കൂടി നീട്ടും; സംവരണ ഭേദഗതി ബില്ലും ലോക്‌സഭയില്‍; കേരളത്തിന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഇല്ല

ലോക്‌സഭയില്‍ അമിത് ഷായുടെ ആദ്യ ബില്‍ ജമ്മു കശ്മീര്‍ വിഷയത്തില്‍. കേരളത്തിന് വൈറോളി ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കാനാവില്ലെന്ന് ചോദ്യത്തിന് മറുപടിയായി ആരോഗ്യമന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.
 Amit Shah

ന്യുഡല്‍ഹി: ലോക്‌സഭയില്‍ അമിത് ഷായുടെ ആദ്യ ബില്‍ ജമ്മു കശ്മീര്‍ വിഷയത്തില്‍. ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം ആറു മാസം കൂടി നീട്ടാന്‍ വ്യവസ്ഥ ചെയ്യുന്ന പ്രമേയം ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു. നിയമസഭ പിരിച്ചുവിടുകയും പുതിയ തെരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണം ആറു മാസം കൂടി നീട്ടേണ്ടത് അനിവാര്യമാണെന്ന് അമിത് ഷാ വ്യക്തമാക്കി. അമര്‍നാഥ് തീര്‍ഥാടനത്തിന് ശേഷമായിരിക്കും തെരഞ്ഞെടുപ്പ്. ജൂലായ് മൂന്നിനാണ് നിലവിലുള്ള വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കുക.

ജമ്മു കശ്മീരില്‍ ഗവര്‍ണറുടെ ഭരണത്തിലും പിന്നീടുവന്ന രാഷ്ട്രപതി ഭരണത്തിലും ഭീകരവാദത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകും. മുന്‍ തെരഞ്ഞെടുപ്പുകളില്‍ രക്തരൂക്ഷിതമായ അവസ്ഥയാണ് സംസ്ഥാനം നേരിട്ടത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതിമാറി. രാഷ്ട്രീയ ഭിന്നത മറന്ന് പ്രമേയത്തിന് പിന്തുണ നല്‍കണമെന്നും അമിത് ഷാ അഭ്യര്‍ത്ഥിച്ചു.

ജമ്മുകാശ്മീര്‍ സംവരണ ഭേദഗതി ബില്ലും അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു. അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്കും സംവരണ ആനുകൂല്യം നല്‍കുന്നതാണ് ബില്‍. ഇത് ആരെയെങ്കിലും പ്രീണിപ്പിക്കാനല്ല, രാജ്യാന്തര അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണെന്നും അമിത് ഷാ പറഞ്ഞു.

കേരളത്തിന് വൈറോളി ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കാനാവില്ലെന്ന് ചോദ്യത്തിന് മറുപടിയായി ആരോഗ്യമന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW