Wednesday, August 21, 2019 Last Updated 17 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 01.30 PM

ദേശീയപാത വികസനം: കേരളം മുന്‍ഗണനാ പട്ടികയില്‍ തന്നെ, ഒടുവില്‍ കേന്ദ്രം അംഗീകരിച്ചു

National Highway development, Central government,  Kerala

ന്യൂഡല്‍ഹി: ദേശീയപാത വികസനത്തില്‍ കേരളത്തിന്റെ ആവശ്യം ഒടുവില്‍ കേന്ദ്രം അംഗീകരിച്ചു. ദേശീയപാത വികസനത്തിന്റെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് രണ്ടാം നിരയിലേക്ക് മാറ്റിയ ഉത്തരവാണ് കേന്ദ്രം റദ്ദാക്കിയത്. കാസര്‍കോട് ഒഴികെയുള്ള ജില്ലകളെ രണ്ടാം പട്ടികയിലേക്ക് മാറ്റിയ കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ നടപടിയാണ് ഒഴിവാക്കിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ദേശീയപാത അതോറിറ്റി രാജ്യത്തെ ദേശീയപാത വികസനം രണ്ടു തട്ടാക്കി തിരിച്ചത്. ഇതില്‍ രണ്ടാം ഭാഗത്താണ് കേരളത്തെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഈ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ മുഖ്യമരന്തി നേരിട്ട് കണ്ട് ഉത്തരവ് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഉത്തരവ് റദ്ദാക്കാന്‍ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW