Thursday, August 22, 2019 Last Updated 10 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 08.42 AM

പൂര്‍ണ ഭരണചുമതലയുമായി വീണ്ടും മാര്‍ ആലഞ്ചേരി, സഹായമെത്രാന്മാരുടെ സസ്പെന്‍ഷന്‍ കര്‍ദിനാളിനൊപ്പം നീങ്ങില്ലെന്ന തിരിച്ചറിവില്‍

uploads/news/2019/06/318026/mar-allencherry.jpg

കൊച്ചി: മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ തലപ്പത്തു തിരിച്ചെത്തുമ്പോള്‍ത്തന്നെ സഹായമെത്രാന്മാരെ വത്തിക്കാന്‍ സസ്പെന്‍ഡ് ചെയ്തത് വിമതനീക്കത്തെക്കുറിച്ച് സഭാനേതൃത്വത്തിന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്നു.

സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിനും മാര്‍ ജോസ് പുത്തന്‍വീട്ടിലിനും പകരം ചുമതലകള്‍ നല്‍കിയിട്ടില്ല. ഇവരുമായി ഇനി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ മാര്‍ ആലഞ്ചേരിക്കു കഴിയില്ലെന്നു വത്തിക്കാന്‍ തിരിച്ചറിയുന്നു.

ഇവര്‍ക്കുപകരം സഹായ മെത്രാന്മാര്‍ തല്‍ക്കാലം ഉണ്ടാകില്ല. കര്‍ദിനാളിനു സുഗമമായി തിരിച്ചുവരാനുള്ള സാഹചര്യമൊരുക്കാനായാണു നേരത്തേ അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തിയത്. എന്നാല്‍ വ്യാജരേഖാ വിവാദം കാര്യങ്ങള്‍ സങ്കീര്‍ണമാക്കി. രേഖ വ്യാജമല്ലെന്ന സഹായമെത്രാന്മാരുടെ നിലപാട് കര്‍ദിനാളിന് അനുകൂലമായിരുന്നില്ല. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് സഹായമെത്രാന്മാര്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയതും കര്‍ദിനാള്‍ അനുകൂലികള്‍ ആയുധമാക്കി. ഭൂമി വിവാദം സംബന്ധിച്ച റിപ്പോര്‍ട്ട് പുതിയ തീരുമാനത്തെ സ്വാധീനിച്ചതായി വിവരമില്ല.

കര്‍ദിനാളിനു ഭരണസഹായിയായി അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ വയ്ക്കാമെന്നതാണ് സഹായമെത്രാന്മാരുടെ അസാന്നിധ്യത്തില്‍ ചെയ്യാവുന്നത്. ഇത്തരം ഒരു തീരുമാനം സിനഡിന്റെ അംഗീകാരത്തോടുകൂടിയാണ് ഉണ്ടാവേണ്ടത്. യോജിച്ചുപോകാന്‍ കഴിയുന്ന വ്യക്തിയെ മാര്‍ ആലഞ്ചേരി തന്നെ നിര്‍ദേശിക്കാനാണു സാധ്യത.

സവിശേഷ സാഹചര്യത്തില്‍ മാത്രമാണ് ഇക്കാര്യത്തില്‍ റോം ഇടപെട്ടിട്ടുള്ളത്. ബിഷപ്പിനെ നിയമിക്കാനും നീക്കം ചെയ്യാനുമുള്ള അധികാരം സാധാരണനിലയ്ക്ക് സിറോ മലബാര്‍ സഭയില്‍ അധിഷ്ഠിതമാണ്. സഹായ മെത്രാന്മാരെ നീക്കം ചെയ്തവിവരം വത്തിക്കാന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ മാര്‍പാപ്പ പുറത്തുവിട്ടതും പ്രത്യേക സാഹചര്യം കണക്കിലെടുത്താണ്.

Ads by Google
Friday 28 Jun 2019 08.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW