Tuesday, August 20, 2019 Last Updated 21 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 01.57 AM

ഡോട്ടേഴ്‌സ് ഓഫ്‌ സെന്റ്‌ തോമസ്‌ സുവര്‍ണജൂബിലി സമാപനം ജൂലൈ ഒന്നിന്‌ ഭരണങ്ങാനത്ത്‌

ഭരണങ്ങാനം. മാര്‍തോമാശ്ലീഹായുടെ പ്രേഷിത തീക്ഷ്‌ണതയും ചൈതന്യവും ഉള്‍കൊണ്ട്‌ പ്രേഷിത പ്രവര്‍ത്തനം നടത്തുന്നതിനായി സ്‌ഥാപിതമായ ഡോട്ടേഴ്‌സ്‌ ഓഫ്‌ സെന്റ്‌ തോമസ്‌ (ഡി.എസ്‌.ടി) മിഷനറി സന്യാസിനീസമൂഹം സുവര്‍ണ ജൂബിലിനിറവില്‍. സുവര്‍ണജൂബിലി സമാപനം ജൂലൈ ഒന്നിന്‌ ഭരണങ്ങാനം സെന്റ്‌ മേരീസ്‌ ഫൊറോനാ പള്ളിയില്‍ നടക്കും.
ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ കൃതജ്‌ഞതാബലി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മുഖ്യ കാര്‍മ്മികത്വം വഹിക്കും.
വൈകുന്നേരം നാലിന്‌ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യും.
ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തും. മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍, മാര്‍ സെബാസ്‌റ്റ്യന്‍ വടക്കേല്‍, മാര്‍ ജോസഫ്‌ കൊടകല്ലില്‍, മാര്‍ ജെയിംസ്‌ അത്തിക്കളം, ജോസ്‌ കെ. മാണി എം.പി, എം.എസ്‌.ടി ഡയറക്‌ടര്‍ ജനറാള്‍ ഫാ.ആന്റണി പെരുമാനൂര്‍, കപ്പൂച്ചിന്‍ കോട്ടയം സെന്റ്‌ ജോസഫ്‌ പ്ര?വിന്‍സ്‌ പ്ര?വിന്‍ഷ്യാല്‍ ഫാ.ജോസഫ്‌ പുത്തന്‍പുര, കുറവിലങ്ങാട്‌ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്‌മറിയം ചര്‍ച്ച്‌ ആര്‍ച്ച്‌ പ്രീസ്‌റ്റ്‌ ഫാ.ജോസഫ്‌ തടത്തില്‍, മൂവാറ്റുപുഴ ലിസ്യൂ സെന്റര്‍ ഡയറക്‌ടര്‍ ഫാ. അഗസ്‌റ്റിന്‍ വാലുമ്മേല്‍ ഒ.ഡി.സി, ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, ഭരണങ്ങാനം ഫൊറോനപള്ളി വികാരി ഫാ.അഗസ്‌റ്റിന്‍ കൊഴുപ്പംകുറ്റി, സിസ്‌റ്റര്‍ ലിസി വടക്കേചിറയാത്ത്‌ എസ്‌ എ ബി എസ്‌, ജോയി എബ്രാഹം എക്‌സ്‌ എം പി, ഭരണങ്ങാനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബിച്ചന്‍ പരുന്തുവീട്ടില്‍, സിസ്‌റ്റര്‍ നീറാ പുതുമന എസ്‌ എന്‍ ഡി തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തും.
ഡി എസ്‌ ടി സുപ്പീരിയര്‍ ജനറല്‍ സിസ്‌റ്റര്‍ ലിസാ ജോസ്‌ പൂവത്തോലില്‍ സ്വാഗതവുംഅസിസ്‌റ്റന്റ്‌ ജനറല്‍ സിസ്‌റ്റര്‍ സലോമി മൂക്കന്‍തോട്ടം കൃതജ്‌ഞതയും പറയും.
1969 ജൂലൈ മൂന്നിന്‌ അരുവിത്തുറയില്‍ പിറവികൊണ്ട ഡി.എസ്‌. ടി. സന്യാസിനീസമൂഹം കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിലും വിദേശത്തും ശുശ്രൂഷ ചെയ്യുന്നു.
പാലാ രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാര്‍ സെബാസ്‌റ്റ്യന്‍ വയലിലിന്റെ സീറോ മലബാര്‍ സഭയുടെ ഒരു മിഷനറി സന്യാസിനീ സമൂഹം എന്ന ഹൃദയാഭിലാഷവും ഫാ.ജേക്കബ്‌ താഴത്തേലിന്റെ പ്രേഷിത ചൈതന്യവും ഒന്നായപ്പോഴാണ്‌ ഡി.എസ്‌. ടി. ജന്മം കൊണ്ടത്‌.
രണ്ട്‌ പ്ര?വിന്‍സുകളിലും ഒരു റീജിയനിലുമായി നാനൂറോളം സിസ്‌റ്റേഴ്‌സും 85 അര്‍ഥിനികളുമുണ്ട്‌. 1991 ല്‍ എപ്പാര്‍ക്കിയന്‍ പദവിയും 2003 ല്‍ മേജര്‍ എപ്പിസ്‌കോപ്പല്‍ പദവിയും ലഭിച്ചു.

Ads by Google
Friday 28 Jun 2019 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW