Saturday, August 10, 2019 Last Updated 24 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 01.56 AM

ഇറിഗേഷന്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഡവലപ്‌മെന്റില്‍ പ്രഫഷണല്‍

തിരുവനന്തപുരത്തെ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഡവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ വിവിധ തസ്‌തികയിലേക്ക്‌ കരാര്‍ നിയമനം നടത്തുന്നു. ജൂണ്‍ 29 വരെ അപേക്ഷിക്കാം.
പ്ലാനിങ്‌ എന്‍ജിനീയര്‍, പ്രോജക്‌ട് കോ-ഓര്‍ഡിനേറ്റര്‍, പ്രോജക്‌ട് എന്‍ജിനീയര്‍, ചീഫ്‌ ഫിനാന്‍സ്‌ ഓഫീസര്‍, കമ്പനി സെക്രട്ടറി എന്നിങ്ങനെയാണ്‌ ഒഴിവുകള്‍. വിശദവിവരങ്ങള്‍ക്ക്‌: ന്ദന്ദന്ദ.ദ്ധ്യ്ര.നുത്സന്റന്റ.ദ്ദഗ്നത്മ.ദ്ധ

ജി.എസ്‌.ടി. വകുപ്പില്‍ 17 ഒഴിവ്‌

സംസ്‌ഥാന ജി.എസ്‌.ടി. വകുപ്പില്‍ വിവിധ തസ്‌തികയില്‍ 17 ഒഴിവുകളുണ്ട്‌. കരാര്‍ നിയമനമാണ്‌. ജൂലൈ ഒന്നുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ജൂനിയര്‍ പ്രോഗ്രാമര്‍, അസിസ്‌റ്റന്റ്‌ പ്രോഗ്രാമര്‍, പ്രോഗ്രാമര്‍, സീനിയര്‍ പ്രോഗ്രാമര്‍, ഡേറ്റാബേസ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ എന്നിങ്ങനെയാണ്‌ ഒഴിവുകള്‍.

യോഗ്യത

ജൂനിയര്‍ സോഫ്‌റ്റവേര്‍ ഡവലപ്പര്‍/ജൂനിയര്‍ പ്രോഗ്രാമര്‍: ബി.ഇ/ബിടെക്‌ (ഐ.ടി, സി.എസ്‌.ഇ.സി.ഇ/എം.സി.എ/എം.എസ്‌.സി (ഐ.ടി/സി.എസ്‌)
അസിസ്‌റ്റന്റ്‌് സോഫ്‌റ്റ്വേര്‍ ഡവലപ്പര്‍/അസിസ്‌റ്റന്റ്‌ പ്രോഗ്രാമര്‍: ബി.ഇ./ബി.ടെക്‌(ഐ.ടി.സി.എസ്‌., ഇ.സി.ഇ) എം.സി.എ, എം.എസ്സി (ഐ.ടി, സി.എസ്‌) സമാനമേഖലയില്‍ പ്രാവീണ്യം.
സോഫ്‌റ്റ്വേര്‍ ഡവലപ്പര്‍/പ്രോഗ്രാമര്‍: ബി.ഇ./ബി.ടെക്‌ (ഐ.ടി, സി.എസ്‌. ഇ.സി.ഇ) എം.സി.എ/എം.എസ്സി (ഐ.ടി സി.എസ്‌) സമാനമേഖലയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.
സീനിയര്‍ സോഫ്‌റ്റ്വേര്‍ ഡവലപ്പര്‍/സീനിയര്‍ പ്രോഗ്രാമര്‍: ബി.ഇ./ബി.ടെക്‌ (ഐ.ടി സി.എസ്‌.എസ്‌.ഇ) എംസിഎ/എം.എസ്‌.സിഎ (ഐ.ടി, സി.എസ്‌) സമാനമേഖലയില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.

ഡേറ്റാബേസ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍: ബിഇ/ബിടെക്‌ (ഐടി, സിഎസ്‌., ഇ.സി.ഇ.) എംസിഎ/എം.എസ്‌.സി/ഐ.ടി സി.എസ്‌.) ഓപ്പണ്‍ സോഴ്‌സ് ആര്‍ഡിബിഎം്‌എസ്‌ മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കേഷന്‍. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.

പ്രായം: 22-45 വയസ്‌.
വിശദവിവരങ്ങള്‍ക്ക്‌: www.kerala.nic.in

Ads by Google
Friday 28 Jun 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW