Wednesday, August 14, 2019 Last Updated 10 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 01.56 AM

സൗത്ത്‌ ഇന്ത്യന്‍ ബാങ്കില്‍ 545 ഒഴിവ്‌

സൗത്ത്‌ ഇന്ത്യന്‍ ബാങ്കില്‍ പ്ര?ബേഷണറി ക്ലാര്‍ക്ക്‌, പ്ര?ബേഷണറി ഓഫീസര്‍ തസ്‌തികകളില്‍ 545 ഒഴിവുകള്‍. ക്ലാര്‍ക്ക്‌ തസ്‌തികയില്‍ 385, പി.ഒ. തസ്‌തികയില്‍ 160 ഒഴിവുകളുമാണുള്ളത്‌. വ്യത്യസ്‌ത വിജ്‌ഞാപനമാണ്‌.

പ്ര?ബേഷണറി ക്ലാര്‍ക്ക്‌

കേരളമുള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ (സൗത്ത്‌ സോണ്‍) 310 ഒഴിവുകളാണുള്ളത്‌. മറ്റു സംസ്‌ഥാനങ്ങള്‍ ഉള്‍പ്പെടുന്ന നോര്‍ത്ത്‌ സോണില്‍ 75 ഒഴിവുകളുണ്ട്‌. ശമ്പളം 11765- 31540 രൂപ. കുറഞ്ഞത്‌ 60 ശതമാനം മാര്‍ക്കോടെ റഗുലര്‍ ബിരുദം, പത്താം ക്ലാസിലും പ്ലസ്‌ടുവിലും കുറഞ്ഞത്‌ 60 ശതമാനം മാര്‍ക്ക്‌ നേടിയവരാകണം അപേക്ഷകര്‍. പ്രായം 2019 ജൂണ്‍ 30ന്‌ 26 കവിയരുത്‌. പട്ടികവിഭാഗക്കാര്‍ക്ക്‌ ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷം ഇളവുണ്ട്‌.
ഓണ്‍ലൈന്‍ ടെസ്‌റ്റ്, പഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവ അടിസ്‌ഥാനമാക്കിയാണ്‌ തെരഞ്ഞെടുപ്പ്‌. പരീക്ഷ ജൂലൈ 26ന്‌ നടക്കും. റീസണിങ്‌ ആന്‍ഡ്‌ കംപ്യൂട്ടര്‍ ആപ്‌റ്റിറ്റ്യൂഡ്‌, ജനറല്‍/ഇക്കണോമി/ബാങ്കിങ്‌ അവയര്‍നെസ്‌, ഇംഗ്ലീഷ്‌ ലാംഗ്വേജ്‌, ഡാറ്റാ അനാലിസിസ്‌ ആന്‍ഡ്‌ ഇന്റര്‍പ്രെട്ടേഷന്‍ എന്നീ വിഭാഗങ്ങളില്‍നിന്നായി 160 ചോദ്യങ്ങളുള്‍പ്പെടുന്നതാണ്‌ പരീക്ഷ. പരീക്ഷാദൈര്‍ഘ്യം 140 മിനിറ്റ്‌.
കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, പാലക്കാട്‌, കോഴിക്കോട്‌, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്‌. മറ്റു സംസ്‌ഥാനങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളുടെ വിവരം വെബ്‌സൈറ്റില്‍ ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ ആറുമാസം പ്ര?ബേഷന്‍.
600 രൂപയാണ്‌ അപേക്ഷാഫീസ്‌. പട്ടികവിഭാഗത്തിന്‌ 150 രൂപ. ഓണ്‍ലൈന്‍ അപേക്ഷാഫോം പേയ്‌മെന്റ്‌ ഗേറ്റ്‌വേയുമായി ചേര്‍ത്തിരിക്കും. ഡെബിറ്റ്‌ കാര്‍ഡ്‌ (രൂപേ/വിസാ/മാസ്‌റ്റര്‍ കാര്‍ഡ്‌/മസ്‌ട്രോ), ക്രെഡിറ്റ്‌ കാര്‍ഡ്‌, ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌, ഐ.എം.പി.എസ്‌, കാഷ്‌ കാര്‍ഡ്‌, മൊബീല്‍ വാലറ്റ്‌ എന്നീ രീതികളിലൂടെ ഓണ്‍ലൈനായി ഫീസ്‌ അടയ്‌ക്കണം. ഫീസ്‌ അടയ്‌ക്കുന്നതിനുള്ള നിര്‍ദേശങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും.
പ്ര?ബേഷണറി ഓഫീസര്‍

ഒഴിവുകള്‍ 160, ശമ്പളം 23700- 42020 രൂപ. കുറഞ്ഞത്‌ 60 ശതമാനം മാര്‍ക്കോടെ റഗുലര്‍ ബിരുദം, പത്താംക്ലാസിലും പ്ലസ്‌ടുവിലും കുറഞ്ഞത്‌ 60 ശതമാനം മാര്‍ക്ക്‌ നേടിയവരാകണം. പ്രായം 2019 ജൂണ്‍ 30ന്‌ 25 വയസ്‌ കവിയരുത്‌. പട്ടികവിഭാഗക്കാര്‍ക്ക്‌ ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷം ഇളവ്‌ അനുവദിക്കും.
ഓണ്‍ലൈന്‍ ടെസ്‌റ്റ്, ഗ്രൂപ്പ്‌ ഡിസ്‌കഷന്‍, പഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവ അടിസ്‌ഥാനമാക്കിയാണ്‌ തെരഞ്ഞെടുപ്പ്‌. പരീക്ഷ ജൂലൈ 25ന്‌ നടക്കും. റീസണിങ്‌ ആന്‍ഡ്‌ കംപ്യൂട്ടര്‍ ആപ്‌റ്റിറ്റ്യൂഡ്‌, ജനറല്‍/ഇക്കണോമി/ബാങ്കിങ്‌ അവയര്‍നെസ്‌, ഇംഗ്ലീഷ്‌ ലാംഗ്വേജ്‌, ഡാറ്റ അനാലിസിസ്‌ ആന്‍ഡ്‌ ഇന്റര്‍പ്രെട്ടേഷന്‍ എന്നീ വിഭാഗങ്ങളില്‍നിന്നായി 160 ചോദ്യങ്ങളുണ്ടാകും. 140 മിനിറ്റാണ്‌ പരീക്ഷ.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു രണ്ടുവര്‍ഷം പ്ര?ബേഷന്‍. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, പാലക്കാട്‌, കോഴിക്കോട്‌, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്‌.
800 രൂപയാണ്‌ അപേക്ഷാഫീസ്‌. പട്ടികവിഭാഗത്തിന്‌ 200 രൂപ. ഓണ്‍ലൈന്‍ അപേക്ഷാഫോം പേയ്‌മെന്റ്‌ ഗേറ്റ്‌വേയുമായി ചേര്‍ത്തിരിക്കും. ഡെബിറ്റ്‌ കാര്‍ഡ്‌ (രൂപേ/വിസാ/മാസ്‌റ്റര്‍ കാര്‍ഡ്‌/മസ്‌ട്രോ), ക്രെഡിറ്റ്‌ കാര്‍ഡ്‌, ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌, ഐ.എം.പി.എസ്‌, കാഷ്‌ കാര്‍ഡ്‌, മൊബീല്‍ വാലറ്റ്‌ എന്നീ രീതികളിലൂടെ ഓണ്‍ലൈനായി ഫീസ്‌ അടയ്‌ക്കണം. ഫീസ്‌ അടയ്‌ക്കുന്നതിനുള്ള നിര്‍ദേശങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും.
www.southinidanbank.com എന്ന വെബ്‌സൈറ്റുവഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷകര്‍ക്ക്‌ ഇ-മെയില്‍ വിലാസം ഉണ്ടായിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷയില്‍ അപ്‌ലോഡ്‌ ചെയ്യുന്നതിന്‌ അപേക്ഷകന്റെ ഒപ്പ്‌, പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ എന്നിവ സ്‌കാന്‍ (ഡിജിറ്റല്‍ രൂപം) ചെയ്‌തതു വേണ്ടിവരും. ഓണ്‍ലൈന്‍ അപേക്ഷാഫോം പ്രിന്റൗട്ടും ഇ-രസീതിന്റെ പ്രിന്റൗട്ടും അപേക്ഷകര്‍ സൂക്ഷിക്കുക. പിന്നീട്‌ ആവശ്യം വരും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. അപേക്ഷിക്കുന്നതിനു മുമ്പ്‌ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്‌ഞാപനത്തിലെ നിര്‍ദേശങ്ങളും വ്യവസ്‌ഥകളും വായിച്ചു മനസിലാക്കണം.

Ads by Google
Friday 28 Jun 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW