Tuesday, August 20, 2019 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 01.50 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ? 28.06.2019

uploads/news/2019/06/318013/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - കര്‍മരംഗത്തും സാമ്പത്തികരംഗത്തും ഉയര്‍ച്ച ഉണ്ടാകും. സേനാവിഭാഗങ്ങളിലുള്ളവര്‍ക്കും, കായികരംഗത്തുള്ളവര്‍ക്കും ഉയര്‍ച്ച ഉണ്ടാകും. ബന്ധുജനങ്ങളില്‍ നിന്നുള്ള സഹായം ലഭിക്കും.

ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) -
സര്‍ക്കാര്‍ ജോലിക്കുള്ള പരിശ്രമം വിജയിച്ചെന്നു വരില്ല. പലതരത്തിലുള്ള സാമ്പത്തികവിഷമം നേരിടും. ദാമ്പത്യപ്രശ്‌ന ങ്ങള്‍ പരിഹരിക്കും.

മിഥുനം (മകയിരം , തിരുവാതിരം, പുണര്‍തം ) -
വളരെക്കാലമായി മനസ്സില്‍ ആഗ്രഹിച്ചിരുന്ന ഒരു കാര്യം ഇന്നു സാധിക്കും. തൊഴില്‍പരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബസമേതം യാത്ര നടത്താന്‍ സാധിക്കും.

കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) -
വിവാഹാലോചനകളില്‍ തീരുമാന മുണ്ടാകും. ബിസിനസ്സില്‍ നേട്ടങ്ങള്‍ കൈവരിക്കും. അപരിചിതരുമായുള്ള അടുപ്പം അബദ്ധത്തിനു വഴിയൊരുക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ) -
പലവിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാകും. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം ഉണ്ടാകും. സുഹൃത്‌ സഹായം ഉണ്ടാകും. അനാവശ്യ വാക്കുതര്‍ക്കങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കണം.

കന്നി (ഉത്രം , അത്തം, ചിത്തിര ) -
വിവാഹതടസ്സം, പൊതുപ്രവര്‍ത്തകര്‍ക്ക്‌ എതിര്‍പ്പുകള്‍, കാര്യപരാജയം, സന്താനക്ലേശം, നഷ്‌ടബോധം ഇവ ഉണ്ടാകാം.

തുലാം (ചിത്തിര , ചോതി, വിശാഖം ) -
ബന്ധുജന സന്ദര്‍ശനം നടത്തും. കടം വാങ്ങിക്കുകയോ കൊടുക്കുകയോ ചെയ്യുന്നത്‌ വളരെ ശ്രദ്ധിക്കണം. വാഹനലാഭത്തിന്‌ യോഗം കാണുന്നു.

വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) -
അവിചാരിതമായി യാത്രകള്‍ വേണ്ടി വരും. വിദേശജോലിക്കു സാദ്ധ്യത. പ്രവര്‍ത്തനമേഖലയില്‍ വിജയം ഉണ്ടാകും. ഭക്ഷണ സുഖം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ) -
പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. സഹോദരഗുണം ഉണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തില്‍ പുരോഗതി ഉണ്ടാകും.

മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) -
അവിചാരിതധനലാഭം, തൊഴില്‍പരമായ മാറ്റങ്ങള്‍ സുഹൃത്തുക്കള്‍വഴി സഹായം ഇവ ഫലം.

കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) -
ആരോഗ്യപരമായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ഭവനത്തില്‍ നവീകരണ പ്രവര്‍ത്തനം നടത്തുന്നതിന്‌ തുടക്കം കുറിക്കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിന്‌ സാധിക്കും.

മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) -
അനാവശ്യവിവാദങ്ങളില്‍ ഇടപെടും, ആഗ്രഹങ്ങള്‍ സഫലമാകും. ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കും. സഹോദര ദുരിതത്തിനു സാധ്യത.

- അനില്‍ പെരുന്ന - 9847531232

Ads by Google
Friday 28 Jun 2019 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW