Wednesday, August 21, 2019 Last Updated 21 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 12.04 AM

പാകിസ്‌താനെ പുറത്താക്കാന്‍ ഇന്ത്യ തോറ്റുകൊടുക്കും: ബാസിത്‌ അലി

uploads/news/2019/06/317889/5.jpg

കറാച്ചി: ലോകകപ്പ്‌ സെമിഫൈനല്‍ കാണാതെ പാകിസ്‌താന്‍ പുറത്താകാന്‍ ഇന്ത്യ അവസാന മത്സരങ്ങളില്‍ തോറ്റുകൊടുക്കുമെന്ന ആരോപണവുമായി മുന്‍ പാകിസ്‌താന്‍ താരം ബാസിത്‌ അലി.
ഇന്ത്യയ്‌ക്കു പാകിസ്‌താന്‍ സെമിയില്‍ കടക്കുന്നത്‌ ഇഷ്‌ടപ്പെടില്ലെന്നും അതുകൊണ്ടുതന്നെ ഇംഗ്ലണ്ട്‌, ബംഗ്ലാദേശ്‌ എന്നിവര്‍ക്കെതിരായ മത്സരങ്ങള്‍ ഇന്ത്യ മനപ്പൂര്‍വം തോറ്റുകൊടുക്കുമെന്നാണ്‌ പാക്‌ മുന്‍ താരം ആരോപിക്കുന്നത്‌.
ഓസ്‌ട്രേലിയന്‍ താരം ഡേവിഡ്‌ വാര്‍ണര്‍ക്കെതിരെയും ബാസിത്‌ അലി ആരോപണം ഉന്നയിച്ചു. ഇന്ത്യക്കെതിരേ വാര്‍ണര്‍ മനഃപൂര്‍വം സ്‌കോറിന്‌ വേഗത കുറച്ചുവെന്നും ബാസിത്‌ അലി പറഞ്ഞു
കഴിഞ്ഞ നടന്ന മത്സരത്തില്‍ പാകിസ്‌താന്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച്‌ തങ്ങളുടെ സെമി സാധ്യത വാര്‍ധിപ്പിച്ചിരുന്നു. ശേഷിക്കുന്ന മത്സരങ്ങളില്‍ ബംഗ്ലാദേശിനെയും അഫ്‌ഗാനിസ്‌ഥാനെതിരേയും ജയിച്ചാല്‍ സെമിയില്‍ കടക്കാനാകും. എന്നാല്‍ മറ്റു ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചാകും പാകിസ്‌താന്റെ മുന്നേറ്റം.

Ads by Google
Friday 28 Jun 2019 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW