Wednesday, August 21, 2019 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 12.04 AM

ഇന്ത്യയോ ഇംഗ്ലണ്ടോ; പാക്‌ ആരാധകരെ 'കുത്തി' നാസര്‍ ഹുസൈന്‍

uploads/news/2019/06/317888/4.jpg

ലണ്ടന്‍: ന്യൂസിലന്‍ഡിനെതിരായ നിര്‍ണായക മത്സരം ജയിച്ചു സെമിഫൈനല്‍ സാധ്യത നിലനിര്‍ത്തിയ പാകിസ്‌താന്‌ ഇനിയുള്ള പരീക്ഷണം ഞായറാഴ്‌ച നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട്‌ മത്സരമാണ്‌.
ഈ മത്സരത്തില്‍ ഇംഗ്ലണ്ട്‌ തോറ്റാല്‍ മാത്രമേ പാകിസ്‌താനു പ്രതീക്ഷയ്‌ക്കു വകയുള്ളു. ഇതോടെ പാക്‌ ആരാധകരോട്‌ ഒരു ചോദ്യവുമായി എത്തിയിരിക്കുകയാണ്‌ ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്‌റ്റന്‍ നാസര്‍ ഹുസൈന്‍.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തില്‍ നിങ്ങള്‍ ആരെ പിന്തുണയ്‌ക്കും എന്നാണ്‌ പാക്‌ ആരാധകരോടു നാസര്‍ ഹുസൈന്റെ ചോദ്യം.
ഇതിനു പാക്‌ ആരാധകര്‍ നല്‍കിയ മറുപടി രസകരമാണ്‌. ഇംഗ്ലണ്ടിന്റെ തോല്‍വിയെ ആണ്‌ ഞങ്ങള്‍ പിന്തുണക്കുന്നത്‌ എന്നായിരുന്നു ഒരാളുടെ ഉത്തരം.
ഇന്ത്യ അയല്‍ക്കാരാണെന്നും അതുകൊണ്ട്‌ അവരെ പിന്തുണക്കുമെന്നും മറ്റൊരു ആരാധകന്‍ പറയുന്നു. വിരാട്‌ കോലിയുടെ ജേഴ്‌സി ധരിച്ച പാക്‌ ആരാധകന്റെ ചിത്രമാണ്‌ ഒരു ആരാധകന്‍ ഇതിന്‌ മറുപടിയായി ട്വീറ്റ്‌ ചെയ്‌തത്‌.

Ads by Google
Friday 28 Jun 2019 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW