Friday, August 23, 2019 Last Updated 38 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 12.04 AM

കോപ്പാ അമേരിക്ക ഫുട്‌ബോള്‍ അവസാന നാലിലെത്താന്‍ അര്‍ജന്റീന; ഇന്നു വെനസ്വേലയ്‌ക്കെതിരേ

uploads/news/2019/06/317887/3.jpg

ബ്രസീലിയ: കോപ്പാ അമേരിക്കാ ഫുട്‌ബോളില്‍ ലയണല്‍ മെസിക്കും സംഘത്തിനും ഇന്നു വെനസ്വേലന്‍ പരീക്ഷണം. ക്വാര്‍ട്ടര്‍ ഫൈനലിലെ രണ്ടാം മത്സരത്തില്‍ ഇന്നു രാത്രി അര്‍ജന്റീന വെനസ്വേലയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 12:30 മുതലാണ്‌ മത്സരം. ഇന്ത്യയില്‍ തത്സമയ സംപ്രേഷണമില്ല.
ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ്‌ ഘട്ടത്തില്‍ തപ്പിത്തടഞ്ഞാണ്‌ അര്‍ജന്റീന നോക്കൗട്ടില്‍ കടന്നത്‌. ആദ്യ മത്സരത്തില്‍ കൊളംബിയന്‍ യുവനിരയോടെ രണ്ടു ഗോളുകള്‍ക്കു തോറ്റ മെസിപ്പട രണ്ടാം മത്സരത്തില്‍ പരാഗ്വായോടു 1-1 സമനില വഴങ്ങി പുറത്താകലിന്റെ വക്കിലെത്തിയതാണ്‌.
എന്നാല്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ ഏഷ്യന്‍ ടീം ഖത്തറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തോല്‍പിച്ചു ഗ്രൂപ്പിലെ രണ്ടാം സ്‌ഥാനക്കാരായാണ്‌ അവര്‍ ക്വാര്‍ട്ടറില്‍ കടന്നത്‌.
സൂപ്പര്‍ താരം ലയണല്‍ മെസിയെ ഏറെ ആശ്രയിക്കുന്നതാണ്‌ ടീമിനു വിനയാകുന്നത്‌. മെസിയെ മാറ്റിനിര്‍ത്തിയാല്‍ മറ്റാരും ശരാശരി നിലവാരത്തിനു മുകളില്‍ ഉയരുന്നില്ല. മുന്നേറ്റ നിരയ്‌ക്കു പന്തെത്തിക്കാന്‍ ചുമതലപ്പെട്ട മധ്യനിരയില്‍ നിന്നു കാര്യമായ നീക്കങ്ങളില്ല.
പ്രതിരോധനിരയും അമ്പേ പരാജയമാണ്‌. മുന്‍നിരയില്‍ അവസരങ്ങള്‍ മുതലാക്കാന്‍ പരിചയസമ്പന്നനായ സെര്‍ജിയോ അഗ്യുറോയ്‌ക്കു കഴിയാതെ പോകുന്നതും ടീമിനു തിരിച്ചടിയാകുന്നു.
കഴിഞ്ഞ മത്സരത്തില്‍ അഗ്യൂറോയ്‌ക്കൊപ്പം ലാവുതാരോ മാര്‍ട്ടിനസാണ്‌ മുന്‍നിരയില്‍ ഇറങ്ങിയത്‌. ഇന്നു വെനസ്വേലയ്‌ക്കെതിരേ മാര്‍ട്ടിനസിനു പകരം പൗളോ ഡിബാലയെ ആദ്യ ഇലവനില്‍ ഇറക്കുമോയെന്നാണ്‌ ആരാധകര്‍ ഉറ്റുനോക്കുന്നത്‌.
റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രതിരോധ താരം റെന്‍സോ സരാവിയയ്‌ക്കു പകരം യുവാന്‍ ഫൊയ്‌തും മധ്യനിര താരം ലോ സെല്‍സോയ്‌ക്കു പകരം മാര്‍ക്കോസ്‌ അക്യൂനയും ആദ്യ ഇലവനില്‍ എത്താനാണ്‌ സാധ്യത. അങ്ങനെ വന്നാല്‍ ഡിബാല ഇന്നും ബെഞ്ചിലിരിക്കും.

Ads by Google
Friday 28 Jun 2019 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW