Tuesday, August 20, 2019 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 28 Jun 2019 12.04 AM

അതിവേഗം 20000, കോഹ്ലിയുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി

uploads/news/2019/06/317886/2.jpg

മാഞ്ചസ്‌റ്റര്‍: റെക്കോഡുകള്‍ തകര്‍ന്നതു ശീലമാക്കിയ ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്ലി മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടു. രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി അതിവേഗം 20,000 റണ്‍സ്‌ തികയ്‌ക്കുന്ന താരമെന്ന നേട്ടമാണ്‌ ഇന്നലെ കോഹ്ലി സ്വന്തമാക്കിയത്‌.
വിന്‍ഡീസിനെതിരെ വ്യക്‌തിഗത സ്‌കോര്‍ 37ല്‍ എത്തിയപ്പോഴാണ്‌ ഈ റെക്കോഡ്‌ ഇന്ത്യന്‍ നായകന്‍ കൈപ്പിടിയിലൊതുക്കിയത്‌. 131 ടെസ്‌റ്റ്, 223 ഏകദിനം, 62 ട്വന്റി20 മല്‍സരങ്ങള്‍എന്നിവയിലായി 416 ഇന്നിങ്‌സുകളില്‍നിന്നാണ്‌ കോഹ്ലി 20,000 റണ്‍സ്‌ പിന്നിട്ടത്‌. 453 ഇന്നിങ്‌സില്‍ നിന്നു 20,000 റണ്‍സ്‌ പൂര്‍ത്തിയാക്കിയ ക്രിക്കറ്റ്‌ ഇതിഹാസങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറിനെയും ബ്രയാന്‍ ലാറയെയുമാണ്‌ കോഹ്ലി പിന്നിലാക്കിയത്‌. 20,000 രാജ്യാന്തര റണ്‍സ്‌ തികയ്‌ക്കുന്ന 12ാമത്തെ ബാറ്റ്‌സ്മാനാണ്‌ കോലി. സച്ചിനും ദ്രാവിഡിനും ശേഷം നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനും.
ഈ നേട്ടത്തിനു പുറമേ വണ്‍ഡൗണായി ഇറങ്ങി 9,000 റണ്‍സെന്ന നേട്ടവും ലോകകപ്പില്‍ തുടര്‍ച്ചയായ നാലു മല്‍സരങ്ങളില്‍ അര്‍ധസെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡും കോഹ്ലി സ്വന്തമാക്കി. നവ്‌ജ്യോത്‌ സിദ്ധു (1987), സച്ചിന്‍ തൈണ്ടുല്‍ക്കര്‍ (1996, 2003) എന്നിവരാണ്‌ ഈ നേട്ടം സ്വന്തമാക്കിയ മുന്‍ഗാമികള്‍. ജൂണ്‍ 16 ന്‌ പാക്കിസ്‌ഥാനെതിരെ നടന്ന മല്‍സരത്തില്‍ അതിവേഗം 11,000 ഏകദിന റണ്‍സെന്ന നേട്ടവും കോഹ്ലി സ്വന്തമാക്കിയിരുന്നു.

Ads by Google
Friday 28 Jun 2019 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW